'അലങ്ക് ' ട്രെയിലർ; രജനികാന്ത് റിലീസ് ചെയ്യും. ചിത്രം 27 ന് എത്തും.

ചെമ്പൻ വിനോദും അപ്പാനി ശരത്തും ഗുണനിധിയും, ശ്രീരേഖയും മുഖ്യ വേഷത്തിലെത്തുന്ന "അലങ്ക് " ട്രെയിലർ നാളെ വൈകിട്ട് 5 ന് എത്തും.സൂപ്പർ താരം രജനീകാന്ത് തൻ്റെ ഒഫീഷ്യൽ പേജിലൂടെ ട്രെയിലർ റിലീസ് ചെയ്യും. ചിത്രം ഈ മാസം 27ന് തിയേറ്ററുകളിലെത്തും."ഉറുമീൻ", "പയനികൾ ഗവണിക്കവും" എന്നീ ചിത്രങ്ങൾ ഒരുക്കിയ എസ്. പി ശക്തിവേൽ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

ജി. വി പ്രകാശും ഗൗതം മേനോനും അഭിനയിച്ച "സെൽഫി" എന്ന ചിത്രത്തിന് ശേഷം ഡി ശബരീഷും എസ്. എ. സംഘമിത്രയും ചേർന്നാണ് അലങ്ക് നിർമ്മിച്ചിരിക്കുന്നത്.പി ആർ ഓ: പി.ആർ. സുമേരൻ

Related Articles
Next Story