മദ്യപാനിയും ചെയിന്‍ സ്‌മോക്കറുമായ ഭർത്താവ് മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടാക്കി : സുമ ജയറാം

ഒരുകാലത്ത് മലയാളം സിനിമയിലും മിനിസ്ക്രീനിലും ഒരു പോലെ നിറഞ്ഞുനിന്ന നടിയാണ് സുമ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ ജയറാം മുപ്പത്തിയേഴാം വയസിലാണ് വിവാഹം കഴിക്കുന്നത് തന്റെ ബാല്യകാല സുഹൃത്തായ ലല്ലുഷിനെ നടി വിവാഹം ചെയ്തത്. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് താരം ഇടവേളയെടുത്തിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നാൽപ്പത്തിയേഴാം വയസിലാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. അടുത്തിടെ നടി നൽകിയ അഭിമുഖത്തിൽ തന്റെ ഭർത്താവിന്റെ മദ്യപാനം മൂലം ജീവിതത്തി താൻ അനുഭവിച്ച ദുരിതങ്ങളെക്കുറിച്ച് നടി വെളിപ്പെടുത്തി. മദ്യപാനവും പുകവലിയും താൻ വെറുക്കുന്നുവെന്നും അതിനു കാരണം ഭർത്താവിന്റെ ആ ദുശീലങ്ങളാണ് എന്ന് സുമ പറയുന്നു.
”എന്റെ ഭര്‍ത്താവ് ഒരു ആല്‍ക്കഹോളിക്കാണ്. അത് തുറന്നു പറയുന്നതുകൊണ്ട് എനിക്ക് ഒരു കുഴപ്പവുമില്ല. ആല്‍ക്കഹോളിക്ക് മാത്രമല്ല, ഒരു ചെയിന്‍ സ്‌മോക്കർ കൂടിയാണ് അദ്ദേഹം. എന്റെ മക്കള്‍ രണ്ടു പേരും ചെറുതാണ്. അവര്‍ക്ക് ഇതൊന്നും എന്താണെന്ന് അറിയില്ല. നോ സ്‌മോക്കിങ്, നോ ഡ്രിങ്ക്‌സ്, നോ ഡ്രഗ്‌സ്, നോ ബാഡ് ഫ്രണ്ട്‌സ്.. ഈ നാല് കാര്യങ്ങളാണ് മക്കളോട് ഞാൻ സ്ഥിരം പറയാറുള്ളത്”.സുമ ജയറാം പറയുന്നു.
ആൺകുട്ടികൾ ആയതുകൊണ്ട് ഭാവിയിൽ ഒരു തവണയെങ്കിലും അവർ സ്മോക്ക് ചെയ്യാതിരിക്കില്ല. പക്ഷെ അതുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അവർക്ക് ബോധ്യം ഉണ്ടാകണമെന്നും അതിനു ഉദാഹരണമായി അവർക്ക് അവരുടെ അച്ഛനെ തന്നെ താൻ കാണിച്ചു കൊടുക്കാറുണ്ടെന്നും ഇതൊന്നും ചെയ്യരുതെന്ന് മക്കളോട് പറയാറുണ്ടെന്നും സുമ ജയറാം കൂട്ടിച്ചേത്തു.
വിവാഹത്തിനു ശേഷം ഈ കാരണങ്ങൾ കൊണ്ട് താൻ ഒരുപാട് ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ട്. ഈ കാര്യങ്ങൾ കൊണ്ട് അത്രമാത്രം മാനസിക ബുദ്ധിമുട്ടികൾ തന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് സുമ ജാറം പറയുന്നു. ഭർത്താവിന്റെ മദ്യപാനവും സ്മോക്കിങ്ങും തന്നെ ഒരുപാട് ഉലച്ചെന്നും മെന്റലിയും ഫിസിക്കലിയും ഒരുപാട് ട്രോമയുണ്ടായിട്ടുണ്ട് എന്നും സുമ ജയറാം അഭിമുഖത്തിലൂടെ പങ്കുവെച്ചു.
2013ലായിരുന്നു ബാല്യ കാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഏറെനാൾ നീണ്ട കാത്തിരിപ്പിനു ശേഷം 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും രണ്ട് ആൺകുട്ടികൾ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.
സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, ഏകലവ്യന്‍, ഉല്‍സവപിറ്റേന്ന്, പോലീസ് ഡയറി,മഴയെത്തും മുന്‍പെ, കുട്ടേട്ടന്‍, വചനം, എന്റെ സൂര്യപുത്രിയ്ക്ക്, ഏകലവ്യന്‍,നാളെ എന്നുണ്ടെങ്കില്‍, ക്രൈം ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യോഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെച്ച സുമ ജയറാം ഒരു കാലത്ത് സീരിയലുകളിലും സജീവമായിരുന്നു.