ബംഗളൂരുവിൽ അലൻ വാക്കറുടെ ഷോയിൽ പങ്കെടുത്ത് ആലിയ ഭട്ട്

ഗ്രാമി ജേതാവായ ഡിജെ അലൻ വാക്കറുടെ ബെംഗളൂരുവിൽ നടന്ന ഷോയിൽ നടി ആലിയ ഭട്ട് പങ്കെടുത്തു. ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന നടൻ്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത്തരത്തിൽ പങ്കുവെക്കപ്പെട്ട, ജനക്കൂട്ടത്തിൻ്റെ ആർപ്പുവിളികൾക്കിടയിൽ നിന്നും ആലിയ വേദിയിലെത്തി. നമസ്കാര (ഹലോ) ബംഗളൂരു എന്ന് അതിസംബോധന ചെയ്ത ആലിയ സദസ്സിനു നേരെ പുഞ്ചിരിച്ചു കൊണ്ട് കൈവീശി കാണിക്കുന്ന ​രം​ഗങ്ങളാണ് വിഡിയോയിലുള്ളത്.

ഒരു ഫോട്ടോയിൽ, ആലിയ അലനൊപ്പം പരസ്പരം കൈപിടിച്ച് പോസ് ചെയ്യുന്നതായി കാണപ്പെട്ടു.പരിപാടിക്കായി ആലിയ ധരിച്ചിരുന്നത് നീല നിറത്തിലുള്ള ഓഫ് ഷോൾഡർ ബോഡികോൺ വസ്ത്രവും ഹീൽസും ആയിരുന്നു. ചാരനിറത്തിലുള്ള ഹൂഡിയും കറുത്ത പാൻ്റുമാണ് അലൻ്റെ വേഷം.

Related Articles
Next Story