''അടുത്ത ദീപിക പദുക്കോണായിരിക്കും ആലിയ ഭട്ട് '' ; താരതമ്യം നടത്തി ബോളിവുഡ് നടൻ രാം കപൂർ.
ആലിയ ഭട്ടിനെ ദീപിക പദുക്കോണുമായി താരതമ്യം ചെയ്ത് ബോളിവുഡ് നടൻ രാം കപൂർ.ആലിയ ഭട്ട് അടുത്ത ദീപിക പദുക്കോണായിരിക്കും എന്നാണ് ഒരു അഭിമുഖത്തിൽ രാം കപൂർ പറയുന്നത്.
2012ൽ കരൺ ജോഹർ സംവിധാനം ചെയ്ത 'സ്റ്റുഡൻ്റ് ഓഫ് ദ ഇയർ' എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ആണ് ആലിയയ്ക്ക് 19 വയസ്സായിരുന്നു ഉണ്ടായിരുന്നത് . അതിനുശേഷം, നിരവധി വിജയ ചിത്രങ്ങളിൽ താരം അഭിനയിച്ചു. ആലിയയുടെ ആദ്യ ചിത്രത്തിൽ റാം കപൂറും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ റാം കപൂർ ആലിയയുടെ കഴിവിനെയും പ്രൊഫഷണലിസത്തെയും പ്രശംസിക്കുകയും , എന്തുകൊണ്ടാണ് നടിക്ക് അടുത്ത ദീപിക പദുക്കോണാകാൻ സാധ്യതയെന്നും വെളിപ്പെടുത്തിയിരിക്കുകയാണ്.
"അവർ ഇന്ന് ആലിയ ഭട്ട് ആണ്. രൺബീർ കപൂറിനെ വിവാഹം കഴിച്ചു. ഇപ്പോൾ പോകുന്ന വഴിക്ക് പോയാൽ, ആലിയ ദീപികയാകും. ആലിയ ഒരു സ്റ്റാർ കുട്ടിയല്ല, മറ്റാരേക്കാളും പ്രൊഫഷണൽ ആണ് ആലിയ. ഞാൻ അത് കണ്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത്, നിങ്ങൾ അങ്ങനെയല്ലെങ്കിൽ ഇൻഡസ്ട്രി ബൈ പറഞ്ഞു വിടും'' - റാം കപൂർ പറയുന്നു.
ആലിയയും സഹതാരങ്ങളായ സിദ്ധാർത്ഥ് മൽഹോത്രയും വരുൺ ധവാനും അരങ്ങേറ്റം കുറിക്കുമ്പോൾ ചെറുപ്പമായിരുന്നുവെന്ന് റാം കപൂർ പറഞ്ഞു. ആലിയയുടെ സിനിമാ അരങ്ങേറ്റത്തെ എല്ലാവരും സംശയത്തോടെയാണ് കണ്ടതെന്നും, സ്റ്റുഡൻ്റ് ഓഫ് ദ ഇയറിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ആലിയയെന്ന് റാം പറഞ്ഞു.
"ആ സമയത്ത്, ആലിയ ഇന്ന് നേടിയത് നേടുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. റാം കൂട്ടിച്ചേർത്തു. ഗംഗുഭായ് കത്യവാടി, റാസി, ഹൈവേ തുടങ്ങിയ ചിത്രങ്ങളിലെ ആലിയയുടെ ശക്തമായ പ്രകടനം നടൻ അഭിനന്ദിക്കുകയും ചെയ്തു.