ആലിയ ഭട്ടിന്റെ ചിത്രം ജിഗ്ര കോപ്പി: ബോളിവുഡിൽ ദിവ്യ ഘോഷാല- കരൺ ജോഹർ തർക്കം

തൻ്റെ സ്വന്തം ചിത്രമായ സാവിയുമായി ജിഗ്രയ്ക്ക് സാമ്യമുണ്ടെന്ന് അവകാശപ്പെട്ടതോടെയാണ് ദിവ്യ ഖോസ്‌ല കുമാറിൻ്റെ പരാതികൾ ആരംഭിച്ചത്.

ഇപ്പോൾ ബോളിവുഡ് ഇൻഡസ്ട്രയിൽ ചൂടൻ ചർച്ച വിഷയമാണ് ദിവ്യ ഘോഷല കുമാറും ആലിയ ഭട്ടും കരൺ ജോഹറും തമ്മിലുള്ള തർക്കം. ബോളിവുഡ് സിനിമകളുടെ നിറ സാനിദ്ധ്യമാണ് ഫിലിം നിർമ്മാതാക്കളും ഗാന നിർമ്മാതാക്കളുമായ ഭൂഷൺ കുമാറും ഭാര്യ ദിവ്യ ഘോഷല കുമാറും. ഹിന്ദി പ്രണയ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ യാരിയാനും സനം തേരി കസമും സംവിധാനം ചെയ്തത് ദിവ്യ ഘോഷല കുമാർ ആയിരുന്നു. നിരവധി സൂപ്പർഹിറ്റായ ഹിന്ദി ആൽബങ്ങളും ഇരുവരുടെയും പേരിൽ അറിയപ്പെടുന്നുണ്ട്.

വാസം ബാലയുടെ സംവിധാനത്തിൽ ആലിയ ഭട്ട് പ്രധാന വേഷത്തിൽ എത്തിയ ചിത്രമായ ജിഗ്രയുടെ റിലീസിന് ശേഷമാണ് തർക്കങ്ങൾ ഉടലെടുക്കുന്നത്. ചിത്രത്തിന്റെ സഹ നിർമാതാവ് കരൺ ജോഹർ ആയിരുന്നു. ചിത്രം കോപ്പിയടിയാണെന്നും ,കരൺ ജോഹർ ബോക്സ് ഓഫീസിൽ കൃത്രിമം കാണിക്കുന്നു എന്നുമാണ് ദിവ്യ പരസ്യമായി ആരോപിച്ചത്. 2024 മെയിൽ പുറത്തിറങ്ങിയ തൻ്റെ സ്വന്തം ചിത്രമായ സാവിയുമായി ജിഗ്രയ്ക്ക് സാമ്യമുണ്ടെന്ന് അവകാശപ്പെട്ടതോടെയാണ് ദിവ്യ ഖോസ്‌ല കുമാറിൻ്റെ പരാതികൾ ആരംഭിച്ചത്.

ദിവ്യ പറയുന്നതനുസരിച്ച്, സാവിയുമായി സാമ്യമുള്ള ഒരു പ്ലോട്ട്‌ലൈൻ ആണ് ജിഗ്രയ്‌ക്ക് ഉള്ളത്. ദിവ്യ തന്നെയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്.

തന്റെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആശങ്കകൾ പ്രകടിപ്പിക്കുകയും ജിഗ്ര പ്രദർശിപ്പിക്കുന്ന ശൂന്യമായ തിയേറ്ററിൻ്റെ ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കരൺ ജോഹർ ഉൾപ്പെടെയുള്ള ജിഗ്രയുടെ നിർമ്മാതാക്കൾ സ്‌ക്രീനിംഗുകളിൽ ആളുകൾ ഇല്ലെങ്കിലും ബോക്‌സ് ഓഫീസ് കണക്കുകൾ പെരുപ്പിച്ച് കാണിക്കുകയാണെന്ന് അവർ ആരോപിച്ചു.


തൻ്റെ സ്വന്തം ചിത്രമായ സാവിയുമായി ജിഗ്രയ്ക്ക് സാമ്യമുണ്ടെന്ന് അവകാശപ്പെട്ടതോടെയാണ് ദിവ്യ ഖോസ്‌ല കുമാറിൻ്റെ പരാതികൾ ആരംഭിച്ചത്.തൻ്റെ ആരോപണങ്ങൾ ഇല്ലാതാക്കാൻ കരൺ ജോഹർ മോശമായ ഭാഷ ഉപയോഗിച്ചെന്നും ദിവ്യ ആരോപിച്ചു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ, ഈ ആശങ്കകൾ ഉന്നയിച്ചതിന് കരൺ തന്നെ "വിഡ്ഢി" എന്ന് പരാമർശിച്ചതായി ദിവ്യ വെളിപ്പെടുത്തി. തന്നെപോലെ വളരെ നാളുകളായി ഇൻഡസ്ട്രയിൽ ഉള്ള ഒരാൾ ഇത്തരം ഒരു സംഭവം നേരിട്ടെങ്കിൽ , പുതുതായി സിനിമയിലേക്ക് വരുന്നവരുടെ അവസ്ഥ എന്തായിരിക്കുമെന്നുള്ള ആശങ്കകളും ദിവ്യ പങ്കിടുന്നു. എവിടെ ആരും രാജാവല്ലെന്നും കരൺ ജോഹറിന്റെ പി ആർ ടീം ആണ് ആവശ്യമില്ലാതെ പരിഗണ ഉണ്ടാക്കി എടുക്കുന്നതെന്നും ദിവ്യ പറയുന്നു.

ഇരുവരും തമ്മിലുള്ള ആരോപണങ്ങളും വാദങ്ങളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ബോളിവുഡ് ചർച്ച വിഷയം .

Related Articles
Next Story