വയനാടിന് സഹായവുമായി അല്ലു അര്‍ജുൻ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി
ഉരുള്‍പൊട്ടലില്‍ തകര്‍ന്നടിഞ്ഞ വയനാടിന് സഹായവുമായി തെലുങ്ക് താരം അല്ലു അര്‍ജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് നടന്‍ സംഭാവന നല്‍കിയത്.വയനാട്ടില്‍ സംഭവിച്ച ഉരുള്‍പൊട്ടലില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചു. കേരളം തനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
സിനിമാ മേഖലയില്‍ നിന്നും നിരവധി പേരാണ് വയനാടിന് വേണ്ടി സഹായഹസ്തവുമായി മുന്നോട്ടു വന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി, ശ്രീനിഷ്, ഫഹദ് ഫാസില്‍, നസ്രിയ എന്നിവരും തമിഴ് സിനിമാ ലോകത്ത് നിന്നും കാര്‍ത്തി, സൂര്യ, ജ്യോതിക, വിക്രം, കമല്‍ഹാസന്‍ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കിയിരുന്നു.