വമ്പൻ അപ്ഡേറ്റുമായി അല്ലു അർജുന്റെ 'പുഷ്പ 2: ദ റൂൾ
അല്ലു അർജുന്റെ പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിൻ്റെ ആദ്യ പകുതി എഡിറ്റിംഗ് ഔദ്യോഗികമായി പൂർത്തിയായി. ചിത്രം 2024 ഡിസംബർ 6-ന് തിയേറ്റർ റിലീസ് ചെയ്യുമെന്ന് പുഷ്പ ടീം അറിയിച്ചു.
അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുകുമാർ ആണ്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസറും പാട്ടുകളുടെ പ്രമോയും ഇറങ്ങിയിരുന്നു. ഏത് ആരാധകർക്കിടയിൽ ചിത്രത്തിന്റെ ഹൈപ്പ് ഉയർത്തിയിരുന്നു.
2021ൽ ആണ് 'പുഷ്പ: ദി റൈസ്' റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2024 അവസാനം ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ കാലതാമസത്തെക്കുറിച്ചുള്ള ഭയം ഉണ്ടായിരുന്നിട്ടും, എല്ലാം വളരെ വേഗം നടക്കുന്നുണ്ടെന്ന് ടീം സ്ഥിരീകരിച്ചു. ഇതോടെയാണ് ഡിസംബറിൽ റിലീസ് ചെയ്യുമെന്ന സ്ഥിതികരണം ഉണ്ടായത്. ഇതോടെ പുഷ്പ ആദ്യ ഭാഗം പോലെ മറ്റൊരു തകർപ്പൻ ബ്ലോക്ക്ബസ്റ്ററായിരിക്കുമെന്ന പ്രതീക്ഷകൾ ഉയർത്തിക്കൊണ്ട് പുഷ്പ 2 ൻ്റെ കൗണ്ട്ഡൗൺ തുടരുകയാണ്.