ഗ്രാൻഡ് റീലിസിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ വ്യാജപതിപ്പ് നേരിട്ട് അല്ലു അർജുന്റെ പുഷ്പ 2

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ അല്ലു അർജുൻ ചിത്രമായ പുഷ്പ എന്ന് തിയേറ്ററിൽ എത്തിയിരുന്നു. ചിത്രത്തിന് ഗംഭീരമായ അഭിപ്രായങ്ങൾ ലഭിക്കുന്നതിനൊപ്പം തന്നെ സെക്കന്റ് ഹാഫിൽ പോരായ്മകൾ ചിലർ പറയുന്നുണ്ട്. കൂടാതെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന് വേണ്ടത്ര പ്രാധാന്യം ചിത്രത്തിൽ നൽകിയില്ല എന്ന വാദങ്ങളും ഉയരുന്നുണ്ട്. അത് എന്തുതന്നെ ആയാലും അല്ലു അർജുൻ ആരാധകർക്ക് ആഘോഷിക്കാനായുള്ളതെല്ലാം ചിത്രത്തിൽ സംവിധായകൻ സുകുമാർ കരുതിയിട്ടുണ്ട് .

എന്നാൽ ചിത്രത്തിന്റെ ഗ്രാൻഡ് റീലിസിനു ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ പുഷ്പ വ്യജപതിപ്പ് നേരിടുകയാണ്. നിരവധി അനധികൃത വെബ് സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ എത്തിയിരിക്കുകയാണ്. . റിപ്പോർട്ടുകൾ പ്രകാരം, ടോറൻ്റ് പ്ലാറ്റ്‌ഫോമുകളിലും പൈറസി വെബ്‌സൈറ്റുകളായ ഇബൊമ്മ , തമ്മിൽറോക്കർസ് , ഫിൽമിസില്ല , തമിഴ് യോഗി , തമിഴ് ബ്ലാസ്റ്റേഴ്‌സ്, 9x മൂവിസിലും ചിത്രത്തിന്റെ വ്യജ പതിപ്പ് എത്തിയിരിക്കുകയാണ്.എന്നാൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷനെ ഏതു ബാധിക്കുമെന്ന് തോന്നുന്നില്ല.

ആദ്യ ചിത്രമായ പുഷ്പ :ദി റൈസിൻ്റെ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ പുഷ്പ 2 തകർക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്

അതേസമയം , നിർമ്മാണ സ്ഥാപനങ്ങളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും വ്യാജ പതിപ്പിനെ സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Related Articles
Next Story