സൗത്ത് സിനിമ സാങ്കേതികമായി പുരോഗമിച്ചെങ്കിലും , കഥപറച്ചിലിൻ്റെ അടിസ്ഥാനത്തിൽ പുരോഗമിക്കുന്നില്ല.'' രാകേഷ് റോഷന്റെ പ്രസ്‌താവനയിൽ സോഷ്യൽ മീഡിയയിൽ പൊങ്കാല
അടുത്ത കുറച്ചു വർഷങ്ങളായി , തെന്നിന്ത്യൻ സിനിമ ബോളിവുഡ് ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. മലയാള ചിത്രങ്ങൾ എല്ലാം തന്നെ വലിയ നിരൂപക പ്രശംസ നേടി ബോളിവുഡ് പ്രേക്ഷകരെ ആരാധകരാക്കി മാറ്റികൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മൾ അടുത്തിടെ കണ്ടുകൊണ്ടിരിക്കുന്നത്. ഉണ്ണിമുകുന്ദൻ നായകനായ മാർക്കോയ്ക്ക് വലിയ സ്വീകാര്യതയാണ് ബോളിവുഡ് ബോക്സ്ഓഫീസിൽ നിന്നും ലഭിച്ചത്. അതോടൊപ്പം , മഞ്ഞുമേൽ ബോയ്സ് , ബ്രഹ്മയുഗം, ആടുജീവിതം എല്ലാം കഴിഞ്ഞ വർഷം ഹിന്ദി പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രയം നേടിയ ചിത്രങ്ങളാണ്.കൂടാതെ തെലുങ്ക് ചിത്രമായ, പുഷ്പ , ദേവര എന്നിവ പോലെയുള്ള പാൻ ഇന്ത്യൻ ചിത്രങ്ങളും ബോളിവുഡ് ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. എന്നാൽ ബോളിവുഡ് ചിത്രങ്ങൾ അതിനനുസരിച്ചു മോശം അഭിപ്രയമാണ് നേടുന്നതും.
അടുത്തിടെ,. കഹാമോ പ്യാര്‍ ഹെ എന്ന ചിത്രത്തിന്‍റെ 25ാം വാര്‍ഷികത്തില്‍ രാകേഷ് റോഷൻ നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തിൽ തന്റെ ചിന്തകൾ പങ്കുവെച്ചിരുന്നു. തെന്നിന്ത്യൻ സിനിമ സാങ്കേതികമായി പുരോഗമിച്ചിരിക്കാമെങ്കിലും, അത് ഇപ്പോഴും പഴയ സ്കൂൾ കഥപറച്ചിലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നാണ് ഒരു അഭിമുഖത്തിൽ രാകേഷ് റോഷൻ പറഞ്ഞത്. എന്നാൽ രാകേഷ് റോഷന്റെ പ്രസ്‌താവനകൾ ഇപ്പോൾ വലിയ പ്രതിഷേധങ്ങൾക്ക് കരണമായിരിക്കുകയാണ്.
"സൗത്ത് സിനിമകൾ വളരെ അടിസ്ഥാനപരമാണ്. അവ പാട്ട്-ആക്ഷൻ-ഡയലോഗ്-വികാരങ്ങളുടെ പഴയ സ്കൂൾ ഫോർമാറ്റിൽ തുടരുകയാണ്. സൗത്ത് സിനിമ സാങ്കേതികമായി പുരോഗമിച്ചെങ്കിലും , കഥപറച്ചിലിൻ്റെ അടിസ്ഥാനത്തിൽ പുരോഗമിക്കുന്നില്ല.''
എന്നാൽ "ഞങ്ങൾ പാതകൾ തകർക്കുകയാണ്. ഞാൻ കഹോ നാ... പ്യാർ ഹേ എന്ന ചിത്രത്തിന് ശേഷം വീണ്ടും റൊമാൻ്റിക് സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല. പിന്നീട് ഞാൻ കോയി... മിൽ ഗയ ചെയ്തു. അതിനുശേഷം ഞാൻ ഒരു സൂപ്പർ ഹീറോ കഥാപാത്രവും ഉണ്ടാക്കി. ഇതെല്ലാം ഞങ്ങൾ ഏറ്റെടുത്ത വെല്ലുവിളികൾ ആയിരുന്നു. അവർ വെല്ലുവിളികൾ ഒന്നും ഏറ്റെടുക്കുന്നില്ല. അവർ സേഫ് സോണിൽ കളിക്കുന്നവർ ആണ്.
എന്തായാലും രാകേഷ് റോഷന്‍റെ അഭിപ്രായം വലിയ ചര്‍ച്ചയാകുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പല ഗംഭീര ചിത്രങ്ങളും രാകേഷ് റോഷന്‍ കണ്ടിട്ടില്ലെന്ന് പലരും പറയുന്നു. അതില്‍ ഈഗയും, ബാഹുബലിയും ഒക്കെ മുന്നോട്ട് വയ്ക്കുന്നുണ്ട് പ്രേക്ഷകര്‍.
"ജവാൻ, ഗദർ 2, പത്താൻ, ആനിമൽ തുടങ്ങിയ പുരുഷ മേധാവിത്വം കാണിക്കുന്ന ആക്ഷൻ ചിത്രങ്ങളിലൂടെയാണ് ബോളിവുഡ് ഇന്നും നിലനില്‍ക്കുന്നത് . ദംഗലിനും ബജ്‌രംഗി ഭായ്ജാനും ഇപ്പോൾ ഏകദേശം ഒരു പതിറ്റാണ്ട് പഴക്കമുണ്ട്” എന്നെല്ലാമാണ് കമന്റുകൾ ലഭിക്കുന്നത്.