അമൽ നീരദ് -സൂര്യ ഒന്നിക്കുന്ന മലയാള- തമിഴ് ചിത്രം എത്തുന്നു ?
സൂര്യ എന്ന നടന്റെ തിരിച്ചുവരവാണ് ആരധകരും സിനിമാപ്രേമികളും ഒന്നടങ്കം കാത്തിരിക്കുന്നത്. കങ്കുവ എന്ന ചിത്രം കടുത്ത പരാജയം നേരിട്ടെങ്കിലും 2025ലെ സൂര്യയുടെ വരാനിരിക്കുന്ന ചിത്രങ്ങളുടെ ലൈൻ ആപ്പുകൾ പ്രതീക്ഷ നൽകുന്നതാണ്. കാർത്തിക് സുബ്ബരാജിന്റെ റൊമാന്റിക് ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രം സൂര്യ 44, ആർ ജെ ബാലാജി ചിത്രം സൂര്യ 45 എന്നിവയാണ് ഇതുവരെ പ്രഖ്യാപിച്ച ചിത്രങ്ങൾ. എന്നാൽ ഇപ്പോൾ കിട്ടുന്ന വിവരം അനുസരിച്ചു മലയാള സംവിധായകൻ അമൽ നീരദുമായി സൂര്യ കൈ കോർക്കുന്നു എന്നതാണ്. സംവിധായകൻ അമൽ നീരദുമായി സിനിമയുടെ ചർച്ചയിലാണ് സൂര്യ എന്നതാണ് റിപ്പോർട്ട്. ഏകദേശം 40 ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ആദ്യമായി ഒരു മലയാള സിനിമ സംവിധായകനൊപ്പം സൂര്യ ചിത്രം ചെയ്യുന്നത് ശ്രെദ്ധിക്കണ്ട കാര്യമാണ്. ചിത്രം ഒരു മലയാളം -തമിഴ് ഭാഷ ചിത്രമാണ് എന്നാണ് ലഭിക്കുന്ന മറ്റൊരു അഭ്യൂഹം. മലയാളത്തിലും തമിഴിൽ നിന്നുമായി അഭിനേതാക്കൾ ചിത്രത്തിൽ ഉണ്ടാകും. മലയാളത്തിലും തമിഴിലുമായി ആയിരിക്കും ചിത്രം പുറത്തിറങ്ങുക.
കേരളത്തിൽ ഒരുപാട് ആരാധകരുള്ള സുര്യയുടെയും മലയാളികളുടെ ഇഷ്ട സംവിധയകനായ അമൽ നീരദിന്റെയും ഒത്തുചേരൽ വാർത്ത ആരാധകർ വലിയ ആവേശത്തോടെയാണ് കാണുന്നത്. എന്നാൽ ചിത്രത്തിനെ പറ്റിയുള്ള ഔദ്യോഗിക വെളിപ്പെടുത്തലുകൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.