താരദമ്പതികളുടെ വിസ്മയിപ്പിക്കുന്ന ആഡംബര ജീവിതം.. സമ്പന്നതയ്ക്ക് നടുവിൽ സെയ്ഫ് അലിഖാനും കരീന കപൂറും
ബാന്ദ്രയിലെ ആഡംബര ഭവനത്തിൽ നടന്ന മോഷണശ്രമംത്തിനിടെ ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് ആക്രമികളുടെ കുത്തേറ്റതിനുപിന്നാലെ ചർച്ചയാവാകുയാണ് അദ്ദേഹത്തിന്റെ ആഡംബരജീവിതം. അപകടത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹമിപ്പോൾ അപകടനില തരണം ചെയ്തെന്നാണ് അറിയാൻ കഴിയുന്നത്. സംഭവത്തിനു പിന്നിൽ മോഷണ ശ്രമം തന്നെയാണോ എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ബാന്ദ്രയിൽ അതീവ സുരക്ഷയുള്ള താരങ്ങൾ താമസിക്കുന്ന പ്രദേശത്തുള്ള അദ്ദേഹത്തിന്റെ ആഡംബരഭവനത്തിലാണ് മോഷണ ശ്രമം ഉണ്ടായതും തുടർന്ന് തടയാൻ ശ്രമിച്ച അദ്ദേഹത്തിന് പരിക്കേറ്റതും. ഏകദേശം 103 കോടിയോളം വിലമതിപ്പുള്ളതാണ് അദ്ദേഹത്തിന്റെ ഈ ആഡംബരഭവനം. ഹൈ സെക്യൂരിറ്റി സിസ്റ്റത്തോടുകൂടി നിർമ്മിച്ചിരിക്കുന്ന വീടിനുള്ളിൽ കള്ളൻ എങ്ങനെ എത്തിയെത്തിയെന്നത് വലിയൊരു ചോദ്യമാണ്.
നാല് നിലകളിലായാണ് ഈ വീടിന്റെ നിർമ്മാണം. പ്രശസ്ത ഇന്റീരിയർ ഡിസൈനർ ദര്ശിനി ഷായാണ് വീട് ഡിസൈൻ ചെയ്തത്.ധാരാളം ഔട്ട് ഡോർ സ്പേസുള്ള വീടാണിത്. വീടിന്റെ ഭംഗി കൂട്ടുന്നതിന് വേണ്ടി ഫ്രഞ്ച് വിൻഡോസാണ് ഉപയോഗിച്ചിട്ടുള്ളത്. . ഇങ്ങനെ നീളുന്നു ബാന്ദ്രയിലെ ആഡംബര ഭവനത്തിന്റെ പ്രേത്യേകതകൾ. ഇവിടെയാണ് ആക്രമികൾ കടന്നുകയറിയത്.
ആക്രമിക്കുന്നതിന് മുൻപായി മോഷ്ടാക്കൾ സെയ്ഫ് അലി ഖാനോട് 1 കോടി രൂപ ആവശ്യപ്പെട്ടുവെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കളനാക്കില്ലാത്ത സ്വത്തുക്കളെക്കുറിച്ചു അറിഞ്ഞുകൊണ്ട് തന്നെയാണ് മോഷ്ടാക്കൾ വീടിനുള്ളിൽ കടന്നതെന്ന് വ്യക്തമാണ്. സിനിമയിലെക്കെത്തും മുൻപ് തന്നെ പാരമ്പര്യമായി ലഭിച്ച സ്വത്തുക്കൾ കൊണ്ട് തന്നെ സമ്പന്നമായിരുന്നു അദ്ദേഹം. പ്രശസ്തമായ പട്ടൗഡി കുടുംബാങ്കമാണ് അദ്ദേഹം . സിനിമയിലെ വമ്പൻ പ്രതിഫലം കൂടിയായപ്പോൾ ആസ്തി പലമടങ്ങ് വർധിച്ചു. ഭാര്യയായ കരീന കപൂറും ബോളിവുഡിൽ തിളങ്ങി നിന്ന നായികയാണ്. പ്രായത്തിൽ ഏറെ ചെറുപ്പമായ കരീനയുമായുള്ള സെയ്‌ഫിന്റെ വിവാഹവും ഏറെ വിവാദമായതാണ്. ഇരുവരുമിന്ന് ബോളിവുഡിലെ അതിസമ്പന്നരായ താര ദമ്പദികളാണ്.
സെയ്‌ഫിന് ഈ ആഡംബര ഭവനം മാത്രമല്ല ഉള്ളത് . പത്തോളം പ്രദേശങ്ങളിലായി അദ്ദേഹത്തിന് ഇനിയും ആഡംബരഭവനങ്ങളേറെയുണ്ട്. കൊട്ടാരസമാനമായാണ് അവ ഓരോന്നും നിർമ്മിച്ചിരിക്കുന്നത്. അതിൽ രണ്ടെണ്ണം ഓസ്ട്രിയയിൽ നിന്നെത്തിയ ഒരു വിദഗ്ദ്ധ വാസ്തുശില്പിയുടെ രൂപകൽപ്പനയിൽ നിർമ്മിച്ചവയാണ്. ഹരിയാനയിലെ അദ്ദേഹത്തിന്റെ പട്ടൗഡി പാലസിന് ഏകദേശം 800 കോടി രൂപ വിലവരും. ആഡംബര ബംഗ്ളാവുകൾക്കു പുറമെ നിരവധി ആഡംബര വാഹനങ്ങളും ഈ നടന്റെ കൈവശമുണ്ട്. ഔഡി, ബി എം ഡബ്ല്യൂ 7 സീരീസ് , ലെക്സസ് 4 70 തുടങ്ങീ നീളുന്നു സെയ്ഫ് അലിഖാന്റെ ആഡംബര കാറുകളുടെ നിര. ഇതോരോനിന്നും 50 ലക്ഷം രൂപ മുതൽ 2 കോടി രൂപ വരെ വില വരും . പ്രതിമാസം 3 കോടി രൂപയാണ് സെയ്‌ഫിന്റെ വരുമാനം. 1180 കോടി രൂപയുടെ ആസ്തി അദ്ദേഹത്തിനുണ്ട്. ഇതിനെല്ലാം പുറമെ ബ്രാൻഡ് പ്രൊമോഷനുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം വേറെ.
ആരെയും വിസ്മയിപ്പിക്കുന്നതാണ് ഈ താരദമ്പദികളുടെ ആഡംബര ജീവിതം. ഒരു സിനിമക്ക് 15 കോടി രൂപ വരെ സെയ്‌ഫിന് പ്രതിഫലമായി ലഭിക്കുമായിരുന്നു. 1993 ൽ പരമ്പര എന്ന ചിത്രത്തിലൂടെ സെയ്ഫ് അഭിനയലോകത്തേക്ക് കടന്നുവന്നു. 32 വർഷമായി തന്റെ സിനിമാജീവിതം തുടരുന്നു. നായകനിൽ നിന്ന് പ്രതിനായകവേഷങ്ങളിലും നിറഞ്ഞു.
സമ്പന്നതയിലും ആഡംബരത്തിലും തിളങ്ങി നിൽക്കുമ്പോഴും കൃത്യമായ നികുതി അടക്കാൻ അദ്ദേഹം മറക്കാറില്ല. രാജ്യത്ത് കൃത്യമായി നികുതിയടക്കുന്നവരുടെ പട്ടികയിൽ അദ്ദേഹത്തിന്റെ പേരുമുണ്ട്.