അമ്പാന്‍ ഇനി നായകന്‍; പൈങ്കിളിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

സജിന്‍ ഗോപു ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണ് പൈങ്കിളി.

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിതു മാധവന്‍ രചന നിര്‍വഹിക്കുന്ന ചിത്രമാണ് പൈങ്കിളി. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും അര്‍ബന്‍ ആനിമലിന്റെയും ബാനറില്‍ ഫഹദ് ഫാസില്‍, ജിതു മാധവന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഏറെ കൗതുകം നിറച്ചുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്.

'രോമാഞ്ചം', 'ആവേശം' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിതു മാധവന്‍ രചന നിര്‍വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചുരുളി, ജാന്‍ എ. മന്‍, രോമാഞ്ചം, നെയ്മര്‍, ചാവേര്‍ , ആവേശം തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടിയ സജിന്‍ ഗോപു ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണ് പൈങ്കിളി.

ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്‌സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആഷിഖ് അബു ,ദിലീഷ് പോത്തന്‍, ജോണ്‍പോള്‍ ജോര്‍ജ്ജ്, വിഷ്ണു നാരായണന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ച ശേഷമാണ് ശ്രീജിത്ത് ബാബു സ്വതന്ത്രസംവിധായകനായി എത്തുന്നത്. 'രോമാഞ്ചം', 'ആര്‍ ഡി. എക്‌സ്' , 'ആവേശം' തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രീജിത്ത് അഭിനയിച്ചിട്ടുമുണ്ട്.

അര്‍ജുന്‍ സേതു ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീത സംവിധാനം: ജസ്റ്റിന്‍ വര്‍ഗ്ഗീസ്, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട്: കൃപേഷ് അയ്യപ്പന്‍കുട്ടി, കോസ്റ്റ്യും: മഷര്‍ ഹംസ, മേക്കപ്പ്: ആര്‍ജി വയനാടന്‍, എക്‌സി.പ്രൊഡ്യൂസര്‍: മൊഹ്‌സിന്‍ ഖായീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിമല്‍ വിജയ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശ്രീരാജ് എസ്.വി, ഗാനരചന: വിനായക് ശശികുമാര്‍, വിതരണം: ഭാവന സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടര്‍: അരുണ്‍ അപ്പുക്കുട്ടന്‍, സ്റ്റണ്ട്: കലൈ കിങ്‌സണ്‍, സ്റ്റില്‍സ്: രോഹിത് കെ.എസ്.

Related Articles
Next Story