അമ്പോ .. ഇത് പ്രേമത്തിലെ ജോർജ് തന്നെ .... വൈറലായി നിവിന്റെ പുതിയ ലൂക്ക്

മലയാളികളുടെ ജനപ്രിയ താരമാണ് നിവിൻ പോളി. അതുകൊണ്ട് തന്നെ അടുത്ത കാലത്ത് മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. താരത്തിന് കാരണം കഴിഞ്ഞ കുറച്ചു വർഷമായി താരത്തിന്റെ ചിത്രങ്ങൾ നേരിടുന്ന പരാജമായാണ് . മോശം സിനിമകളും തുടർപരാജയങ്ങളും ഒപ്പം തടിയുടെ പേരിലും വലിയ വിമർശനങ്ങളാണ് നിവിൻ ഏറ്റുവാങ്ങിയത്.എന്നാൽ ഇടവേളയ്ക്ക് ശേഷം വീണ്ടും മടങ്ങിവരവിന്റെ പാതയിലാണ് താരം.ഇതിനു ഉദാ​ഹരണമാണ് കഴിഞ്ഞ ​ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ.ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി നിവിൻ പോളി ഫെബ്രുവരി 14 ന് ഖത്തറിൽ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.ഖത്തറിൽ ഫെബ്രുവരി 14 ന് വൈകിട്ട് ഏഴരയ്ക്ക് താൻ എത്തുന്നുണ്ടെന്നും എല്ലാം മലയാളികളെയും അവിടേക്ക് സ്വാ​ഗതം ചെയ്യുന്നുവെന്നും പറഞ്ഞാണ് വീഡിയോ.പച്ച ഷർട്ട് ഇട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിൻ പോളിയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പോളിയുടെ ഹിറ്റ് ചിത്രമായ പ്രേമത്തിലെ ജോർജ് എന്ന കഥാപാത്രത്തിന്റെ ലൂക്കാണ് വിഡിയോയോയിൽ എപ്പോൾ താരത്തിന് ഉള്ളത്. വീഡിയോ ശ്രെദ്ധ നേടിയതോടെ നിരവധി ആളുകൾ ആണ് കമെന്റുമായ എത്തുന്നത്.

ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നും പലരും ചോദിക്കുന്നുണ്ട്. 'മലരേ'.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേർത്താണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഉണ്ടാകാൻ പോകുന്നതെന്ന തരത്തിലുള്ള കമന്റുകളും വീഡിയോക്ക് താഴെ കാണാൻ സാധിക്കും.

ഡിജോ ജോസ് സംവിധാനം ചെയ്ത 'മലയാളീ ഫ്രം ഇന്ത്യ' ആണ് അവസാനമായി തിയേറ്ററിലെത്തിയ നിവിൻ സിനിമ. വമ്പൻ ഹൈപ്പിൽ എത്തിയ ചിത്രം എന്നാൽ കടുത്ത പരാജയമാണ് നേടിയത്. റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' എന്ന തമിഴ് സിനിമയാണ് ഇനി നിവിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നിവിൻ പോളിയുടെ വളരെ വ്യത്യസ്തമായ വേഷവും പ്രകടനവും കാണാൻ സാധിക്കും. മലയാളത്തിൽ ‘ആക്ഷൻ ഹീറോ ബിജു 2’ ആണ് പുറത്തിറങ്ങാനുള്ള ചിത്രം. കൂടാതെ നയൻ‌താര പ്രധാന കഥാപാത്രമാകുന്ന 'ഡിയർ സ്റ്റുഡന്റസ് '' എന്ന ചിത്രം നിവിൻ പൊളി ആണ് നിർമ്മിക്കുന്നത്.

Related Articles
Next Story