വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയില്‍ മണിരത്നം ചിത്രത്തിൽ ഒന്നിച്ച് ഐശ്വര്യയും അഭിഷേകും

അഭിഷേക് ബച്ചന്‍- ഐശ്വര്യ റായ് താരദമ്പതികളുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണെന്ന് തുടങ്ങി അഭിഷേകിന് നിമ്രത് കൗർ എന്ന നടിയുമായി ബന്ധമുണ്ടെന്നതു വരെയുള്ള വാര്‍ത്തകള്‍ സജീവമാണ്. അതിനിടയില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നു എന്നതാണ് പുതിയ വാർത്ത. മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിൽ താരദമ്പതികൾ ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഇരുവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അഭിഷേകും ഐശ്വര്യയും ഒന്നിച്ചെത്തിയിട്ടുള്ള നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മണിരത്നത്തിന്റെ ഗുരു, രാവൺ എന്നീ ചിത്രങ്ങളിൽ ഇരുവരും പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. ​അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ഈയടുത്ത് നടന്ന പ്രമുഖ സെലിബ്രിറ്റി വിവാഹത്തിന് അഭിഷേകും കുടുംബവും ഒരുമിച്ച് വരികയും ഐശ്വര്യയും മകള്‍ ആരാധ്യയും ഒറ്റയ്ക്ക് വരികയും ചെയ്തതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്. എന്നാല്‍ ഇരുവരും വിവാഹമോചന വാര്‍ത്തകളോട് വ്യക്തമായി പ്രതികരിച്ചിട്ടില്ല. 2007ലാണ് ഇരുവരും വിവാഹിതരായത്. 2011ല്‍ മകള്‍ ആരാധ്യ ജനിച്ചു.

Related Articles
Next Story