‘ഒടുവിൽ അത് സംഭവിച്ചു’; എ.ആർ.റഹ്മാനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്

amritha meets ar rahman

പ്രശസ്ത സംഗീതസംവിധായകൻ എ.ആർ.റഹ്മാനെ നേരിൽ കണ്ടതിന്റെ സന്തോഷം പങ്കിട്ട് ഗായിക അമൃത സുരേഷ്. റഹ്മാനൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗായിക സന്തോഷം അറിയിച്ചത്. ‘ഒടുവിൽ അത് സംഭവിച്ചു. എന്റെ ജീവിതത്തിലെ സുപ്രധാന നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് അമൃത സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ഇതിനകം തന്നെ അമൃത സുരേഷ് പങ്കിട്ട ചിത്രം ശ്രദ്ധേയമായിക്കഴിഞ്ഞു. ചിത്രം പകർത്തിയ നസീഫ് മുഹമ്മദിനോട് അമൃത നന്ദി അറിയിച്ചിട്ടുണ്ട്. നിരവധി പേരാണ് അമൃതയുടെ പോസ്റ്റിനോടു പ്രതികരിക്കുന്നത്. അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ്, സംഗീതസംവിധായകൻ ഗൗതം വിൻസെന്റ് എന്നിവരും കമന്റുകളുമായി എത്തിയിരുന്നു.

മുൻപൊരിക്കൽ യാദൃച്ഛികമായി ദുബായ് എക്സ്പോയിൽ വച്ച് എ.ആർ.റഹ്മാനെ കണ്ടതിന്റെ സന്തോഷവും അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു. ‘ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്’ എന്നായിരുന്നു റഹ്മാനൊപ്പമുള്ള ആദ്യ കൂടിക്കാഴ്ചയെ അമൃത വിശേഷിപ്പിച്ചത്.

Related Articles
Next Story