Begin typing your search above and press return to search.
വയനാടിനെ ചേർത്തുപിടിച്ച് അനശ്വര രാജൻ; ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം സംഭാന നൽകി
Anaswara Rajan
ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്ത ഭൂമിയായി മാറിയ വയനാടിനുവേണ്ടി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും സഹായമെത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നൽകികൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നൽകിയിരിക്കുകയാണ് അനശ്വര രാജൻ. താരത്തിന്റെ അമ്മ ഉഷ രാജനാണ് എറണാകുളം ജില്ലാ കളക്ടർക്ക് ചെക്ക് കൈമാറിയത്. തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിരുന്നു. കൂടാതെ അമൽ നീരദിന്റെ പ്രൊഡക്ഷൻ കമ്പനി 10 ലക്ഷം രൂപയും, ചിരഞ്ജീവിയും രാം ചരണും ചേർന്ന് 1 കോടി രൂപയും നൽകിയിരുന്നു.
Next Story