അങ്കം അട്ടഹാസം തിരുവനന്തപുരത്ത് തുടങ്ങി

മാധവ് സുരേഷിനെ നായകനാക്കി സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഗ്യാംഗ്സ്റ്റർ ഡ്രാമ ത്രില്ലർ ചിത്രം " അങ്കം അട്ടഹാസം" ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രം പ്രമേയമാക്കുന്നത്.

തിരുവനന്തപുരത്ത് നടന്ന പൂജാ ചടങ്ങിൽ രാധികാ സുരേഷ് ഗോപി തിരി തെളിച്ച് ചിത്രീകരണത്തിന് തുടക്കം കുറിച്ചു.

മാധവ് സുരേഷിനു പുറമെ സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, സ്വാസിക, സിബി തോമസ് എന്നിവരും അഭിനയിക്കുന്നു.

നിർമ്മാണം - അനിൽകുമാർ ജി, കോ- പ്രൊഡ്യൂസർ- സാമുവൽ മത്തായി,ഛായാഗ്രഹണം - ശിവൻ എസ് സംഗീത്, എഡിറ്റിംഗ് - അജു അജയ്, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Related Articles
Next Story