അനിമൽ 3 എത്തുന്നു....സ്ഥിതീകരിച്ച് രൺബീർ കപൂർ

സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത 'അനിമൽ' എന്ന ചിത്രത്തിലൂടെ രൺബീർ കപൂർ വൻ ബോക്‌സ് ഓഫീസ് വിജയം കൈവരിച്ചിരുന്നു. പ്രേക്ഷക പ്രശംസയ്‌ക്കൊപ്പം തന്നെ വിവാദങ്ങളും വിമർശനങ്ങളും ചിത്രത്തിന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ ‘അനിമൽ പാർക്ക് ’ എന്ന രണ്ടാം ഭാഗം ടീം നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുന്നു എന്ന അപ്ഡേറ്റ് ആണ് ലഭിക്കുന്നത്. അനിമൽ ഒരു ട്രൈലോജിയായി വികസിപ്പിക്കാനാണ് സംവിധായകൻ ഉദ്ദേശിക്കുന്നതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ നടൻ രൺബീർ പങ്കുവെച്ചു.

സംവിധായകൻ സന്ദീപ് റെഡ്ഡി വംഗ ഇപ്പോൾ പ്രഭാസ് നയനാകുന്ന സ്പിരിറ്റ് എന്ന സിനിമയുടെ തിരക്കിലായതിനാൽ 2027 ൽ 'അനിമൽ' (അനിമൽ പാർക്ക്) ൻ്റെ തുടർച്ചയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് രൺബീർ കപൂർ ഒരു അഭിമുഖത്തിൽ പങ്കുവെച്ചു. 'ആനിമൽ' എന്ന ചിത്രത്തിനായുള്ള സന്ദീപിൻ്റെ കാഴ്ചപ്പാട് കൃത്യമായി നടപ്പിലാക്കിയതാണെന്നും മൂന്ന് ഭാഗങ്ങളായി കഥ നീട്ടാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും കപൂർ കൂട്ടിച്ചേർത്തു. രണ്ടാം ഭാഗത്തിന് 'ആനിമൽ പാർക്ക്' എന്ന് പേരിട്ടിതായും , ആദ്യ ചിത്രത്തിൻ്റെ സെറ്റിൽ തന്നെ തുടർച്ചയെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായി രൺബീർ പറഞ്ഞു. രണ്ടാം ഭാഗത്തിൽ ഇരട്ട വേഷമാണ് തൻ ചെയ്യുന്നത്. നായകനായും പ്രതിനായകനായും. ഇതിൽ വളരെ ആവേശത്തിലാണ് താനെന്നും രൺബീർ പറയുന്നു.

'ബ്രഹ്മാസ്ത്ര പാർട്ട് 2' നെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും രൺബീർ പങ്കിട്ടു. ദേവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇപ്പോൾ രചനാ ഘട്ടത്തിലാണ്. രണ്ടാം ഭാഗത്തിൽ ആലിയ ബിന്ഹട്ട ഉണ്ടാകുമെന്നും തരാം വെളിപ്പെടുത്തി.

Related Articles
Next Story