അനിമൽ, പുഷ്പ 2 : രശ്‌മികയ്ക്ക് ഭാഗ്യമായി ഡിസംബർ മാസം

അല്ലു അർജുൻ നായകനായ പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിൻ്റെ വിജയം ആസ്വദിക്കുകയാണ് രശ്മിക മന്ദാന ഇപ്പോൾ. എന്നാൽ കഴിഞ്ഞ വര്ഷം ഡിസംബറിൽ റിലീസായ അനിമൽ വൻ വിജയമായതുപോലെ ഈ വർഷം ഡിസംബറിൽ പുഷ്പ രശ്മികയുടെ വിജയ ചിത്രമായി മാറി. ഇതിനെ പറ്റി നിരവധി ട്രോളുകൾ ആണ് ലഭിച്ചത്. തൊട്ടു പിന്നാലെ അതിന്റെ കാരണം പറയുകയാണ് രശ്മിക മന്ദനാ

ഇത് ശരിക്കും ഒരു പ്രത്യേകതയാണ് എന്നാണ് താരം പറയുന്നത്. തന്റെ ആദ്യ ചിത്രം കിരിക് പാർട്ടി ഡിസംബറിൽ ആണ് റിലീസ് ചെയ്‌തത്. അതിനുശേഷം കന്നഡയിൽ ചമക് എന്ന പേരിൽ ഒരു സിനിമയുണ്ട്, തുടർന്ന് പുഷ്പ 1, അനിമൽ, പുഷ്പ 2. അതിനാൽ തനിക് ഡിസംബർ മാസവുമായി നല്ല അടുപ്പമാണ് ഉള്ളത്.ഇപ്പോൾ, ഡിസംബറിൽ റിലീസ് ചെയ്യുന്ന അടുത്ത സിനിമ, നല്ലതായിരിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും താരം പറയുന്നു

അനിമൽ, പുഷ്പ 2 തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ മറികടന്ന് അഭിനേതാവെന്ന നിലയിലുള്ള തൻ്റെ യാത്രയെക്കുറിച്ച് കൂടുതൽ സംസാരിച്ച രശ്മിക മന്ദാന തനിക്ക് സിനിമയിൽ ഒരു പാരമ്പര്യവും ഇല്ലാതെയാണ് എത്തിയതെന്ന് പറയുന്നു . താൻ ഒരിക്കലും തിയേറ്റർ പോലും ചെയ്തിട്ടില്ലെന്നും സ്‌കൂളിൽ നൃത്തം ചെയ്യുന്നതിലൂടെ മാത്രമാണ് താൻ അഭിനയിക്കുന്നതെന്നും അത് കലയുമായുള്ള തൻ്റെ ഏറ്റവും അടുത്ത ഇടപെടലായി മാറിയെന്നും നടി വിശദീകരിച്ചു.

Related Articles
Next Story