ഷാജിക്ക് ആനിയെ പേടിയാണോ? രാജസേനന്റെ ചോദ്യത്തിന് ആനിയുടെ മറുപടി

തോണ്ണൂറുകളിൽ മലയാള സിനിമയിലെ പൊട്ടിത്തെറിച്ച നായികമാരുടെ ഗണത്തിലാണ് ആനി. എന്നാൽ വിവാഹ ജീവിതത്തിലേക്ക് നടന്നപ്പോൾ ഉത്തമ ഭാര്യയും, മൂന്നു മക്കളുടെ അമ്മയുമായി. 1996 ൽ സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും പാടെ അകന്നു, കുടുംബിനിയായി കഴിയുകയായിരുന്നു ആനി.

നീണ്ട ഇടവേളകൾക്ക് ശേഷം അമൃത ടിവിയിലെ ആനിസ് കിച്ചൺ എണ്ണ ഷോയിലൂടെ തിരിച്ചു വരവ് നടത്തിയ നടി വീണ്ടും സജീവമാവുകയായിരുന്നു. ഇപ്പോൾ ആനിസ് കിച്ചണിന്റെ രണ്ടാം സീസൺ മുന്നോട്ടു പോകുന്നു. ഷോയിൽ രാജസേനൻ അഥിതിയായി വന്നപ്പോൾ ആണ് ഭാര്യ - ഭർതൃ ബന്ധത്തിലെ സ്‌നേഹത്തെ കുറിച്ചും അതുകൊണ്ടുള്ള പേടിയെ കുറിച്ചും സംസാരിച്ചത്.

ലൊക്കേഷനിൽ ഭയകര ദേഷ്യക്കാരനാണ് ഷാജി കൈലാസ് എന്ന് രാജസേനൻ പറഞ്ഞപ്പോഴാണ്, ലൊക്കേഷനിൽ ഉള്ളത് പോലെയല്ലേ ചേട്ടൻ വീട്ടിൽ എന്ന് ആനി പറഞ്ഞു. അതെന്താ ആനിയെ പേടിയാണോ എന്ന രാജസേനൻ്റെ ചോദ്യത്തിന് ആനി പറഞ്ഞ മറുപടി എന്നെ പേടിയാണോ എന്നെനിക്കു അറിയില്ല, പക്ഷെ എനിക്ക് ഏട്ടനെ പേടിയാണെന്നാണ്. അതു സ്‌നേഹം കൊണ്ടുള്ള പേടിയാണെന്നും ആനി പറഞ്ഞു

ഈക്യുൽ റെസ്പെക്റ്റിൽ പോകുന്നു ഭാര്യ - ഭർത്താക്കന്മാർക്കിടയിൽ ചെറിയ പേടിക്കൾ വേണം. അതു സ്‌നേഹം കൊണ്ട് വരുന്ന പേടിയാണ്. എനിക്ക് ഈ ലോകത്തു ഒരേയൊരാളെ മാത്രമേ പേടിയുള്ളു, അതെന്റെ ഭാര്യ ലതയെ ആണ് എന്ന് രാജസേനനും പറഞ്ഞു. 1993ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന സിനിമടിലൂടെയാണ് ആനി ജോബി എന്ന ആനിയുടെ തുടക്കം. പിന്നീട് മഴയത്തും മുൻപേ, പാർവതി പരിണയം, പുതുക്കൂട്ടയിലെ പുതുമണവാളൻ, സ്വപ്ന ലോകത്തെ ബാലഭാസ്‌കരൻ പോലുള്ള നിരവധി സിനിമകളിൽ അഭിനയിച്ചു

ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ചിത്രത്തിലെ നായികയായിരുന്നു ആനി. ആ സെറ്റിൽ വച്ചുള്ള പരിചയം ആണ് പ്രണയത്തിനു വഴിയൊരുക്കിയത്. ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന ആനി വിവാഹത്തിന് മൂന്നു മാസം മുൻപാണ് ഹിന്ദു മതം സ്വീകരിച്ചത്. ചിത്ര ഷാജി കൈലാസ് എന്നാണ് ഇപ്പോൾ നടിയുടെ ഒഫീഷ്യൽ നെയിം.

Related Articles
Next Story