പരിശീലനത്തിനിടെ വീണ്ടും അപകടം ; പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട് അജിത് കുമാർ

വിടാമുയർച്ചി എന്ന ചിത്രത്തിന്റെ ബോക്സോഫീസിൽ ഒരു തകർപ്പൻ ഹിറ്റിനു ശേഷം വീണ്ടും റേസിങ്ങിലേയ്ക്ക് തിരിച്ചെത്തിയിരിയ്ക്കുകയാണ് നടൻ അജിത് കുമാർ. പോർച്ചുഗലിലെ എസ്തോറിലിൽ നടക്കാനിരിക്കുന്ന റേസിംഗ് സ്പ്രിൻ്റ് ചലഞ്ചിനായി പരിശീലന തിരക്കിലാണ് അജിത് കുമാർ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പരിശീലനത്തിനിടയിൽ താരത്തിന് അപകടം സംഭവിച്ചിരിക്കുകയാണ്. പരിശീലന ഓട്ടത്തിനിടയിൽ ആയിരുന്നു അപകടം. താരത്തെ പരിക്കേൽക്കാതെ രക്ഷപ്പെടുത്താൻ ഉടനടി സാധിച്ചു. കാറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വാർത്തകൾ പ്രചരിച്ചതോടെ നടൻ ഇതിനെ 'ചെറിയ അപകടം' എന്ന് വിളിക്കുകയും താൻ ഫിറ്റ് ആയും ഫൈൻ ആണെന്നും എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചിരുന്നു. വീണ്ടും കാർ റേസിൽ വിജയിച്ച് അഭിമാനം ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു.

ഇത് രണ്ടാം തവണയാണ് അജിത് കുമാർ റേസിംഗ് ഗ്രൗണ്ടിൽ അപകടത്തിൽപ്പെടുന്നത്. മുമ്പ്, ദുബായ് 24 എച്ച് റേസിംഗ് ഇവൻ്റിനായുള്ള പരിശീലന സെഷനുകളിലൊന്നിൽ അജിത്തിന്റെ കാർ നിയന്ത്രണം വിട്ട് സംരക്ഷണ അതിർത്തിയിൽ ഇടിക്കുകയായിരുന്നു.അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ നിമിഷങ്ങൾക്കകം ഇൻ്റർനെറ്റിൽ പ്രചരിക്കുകയും താരത്തിന്റെ ആരോഗ്യസ്ഥിയിൽ ആരാധകർ ആശങ്ക പ്രകടിപ്പിക്കുകയൂം ചെയ്തിരുന്നു. എന്നാൽ നിസാര അറുക്കുകളോടെ താരം അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

അതേസമയം, സിനിമാ രംഗത്ത് അജിത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ വിടമുയാർച്ചി ബോക്‌സ് ഓഫീസിൽ ഹിറ്റായി മാറി. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം മികച്ച രീതിയിലുള്ള കളക്ഷൻ ചിത്രം നേടിക്കഴിഞ്ഞു. നാല് ദിവസം കൊണ്ട് 62 കോടിയോളം ആണ് ചിത്രം നേടിയത്. 2 വർഷത്തെ ഇടവേളയ്ക്ക് ശേഷം അജിത് നായകനായ ചിത്രം ആണ് വിടാമുയർച്ചി. സിനിമയും രസിങ്ങും ഒരുപോലെ കൊണ്ടുപോകാൻ ആണ് താരത്തിന്റെ ഇപ്പോഴത്തെ തീരുമാനം.ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയാണ് അജിത് കുമാറിൻ്റെ അടുത്ത ചിത്രം. തൃഷ തന്നെയാണ് ഈ ചിത്രത്തിളെയും നായികാ. അജിത്തിന്റെ വ്യത്യസ്തമായ ഒരു മാസ് ആക്ഷൻ ചിത്രമായിരിക്കും ഗുഡ് ബാഡ് അഗ്ലി.

Related Articles
Next Story