കൂടൽ ഫസ്റ്റ്ലുക്ക് പോസ്റ്റർ

യുവനടന്മാരിൽ ശ്രദ്ധേയനായ ബിബിൻ ജോർജിനെ നായകനാക്കി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം "കൂടൽ" ആദ്യ പോസ്റ്റർ പുറത്ത്. ക്യാമ്പിങ്ങിൻ്റെ പശ്ചാത്തലത്തിൽ മലയാളത്തിൽ ഒരുങ്ങുന്ന ആദ്യചിത്രം കൂടിയാണ് കൂടൽ.

ബിബിൻ ജോർജിനു പുറമെ മറീന മൈക്കിൾ, നിയ വർഗ്ഗീസ്, അനു സിത്താരയുടെ സഹോദരി അനു സോനാര, ട്രാൻസ് വുമൺ മോഡൽ റിയ ഇഷ, തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിൻ്റെ പിതാവ് ഗജരാജ്, വിജിലേഷ്, വിനീത് തട്ടിൽ, വിജയകൃഷ്ണൻ, കെവിൻ, റാഫി ചക്കപ്പഴം, അഖിൽഷാ, സാംജീവൻ, അലി അരങ്ങാടത്ത്, ലാലി മരക്കാർ, സ്നേഹവിജയൻ, അർച്ചന രഞ്ജിത്ത്, ദാസേട്ടൻ കോഴിക്കോട് തുടങ്ങി റീൽസ്, സോഷ്യൽ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.സംഗീതം - സിബു സുകുമാരൻ, പിആർഓ - എം കെ ഷെജിൻ, അജയ് തുണ്ടത്തിൽ

Related Articles
Next Story