'വീണ്ടുമൊരു ഷാളിനി ഉണ്ണികൃഷ്ണൻ '; ട്രോളുകൾ വാങ്ങിക്കൂട്ടി വരുൺ ധവാന്റെ ബേബി ജോണിലെ 'പിക്‌ലി പോം' ഗാനം

' കുട്ടനാടൻ പുഞ്ചയിലെ ' എന്ന് തുടങ്ങുന്ന മലയാള വരികളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

വരുൺ ധവാൻ നായകനായി സംവിധായകൻ കാലീസ് ഒരുക്കുന്ന പുതിയ ഹിന്ദി ചിത്രമാണ് ബേബി ജോൺ. 2016ൽ വിജയ് നായകനായി അറ്റ്ലീ സംവിധാനം ചെയ്ത തമിഴ് ചിത്രം തെരിയുടെ ഹിന്ദി റീമേയ്ക്ക് ആണ് ബേബി ജോൺ. ചിത്രത്തിൽ അറ്റ്ലീയുടെ അസിസ്റ്റന്റ് ആയിരുന്നു കാലീസ്. തെന്നിന്ധ്യൻ താരം കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്. ചിത്രം ക്രിസ്തുമസ് റിലീസായി ഡിസംബർ 25 തീയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം എപ്പോൾ അണിയറ പ്രവത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

കേരളത്തിന്റെ പശ്ചാത്തലത്തിൽ എടുത്ത ഗാനത്തിൽ ഹിന്ദിക്കൊപ്പം മലയാളവും കടന്നു വരുന്നുണ്ട്. എന്നാൽ ഈ ഗാനം ഇപ്പോൾ വലിയ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങുകയാണ്. ' കുട്ടനാടൻ പുഞ്ചയിലെ ' എന്ന് തുടങ്ങുന്ന മലയാള വരികളാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മലയാളം അറിയാത്ത ഗായകരെക്കൊണ്ടാണ് ഈ മലയാള വരികൾ പാടിയിരിക്കുന്നത്. ഇതിനെതിരെ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ഉള്ള ട്രോളുകൾ നേരിടുന്നത്. മലയാള വരികൾ പാടാൻ എന്തുകൊണ്ട് മലയാള ഗായകരെ സമീപ്പിക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ കമെന്റ് ചെയ്യുന്നത്. കൂടാതെ 'വീണ്ടുമൊരു ശാലിനി ഉണ്ണികൃഷ്ണനെ ആണെല്ലോ ഇവർ എടുത്ത് വെച്ചിരിക്കുന്നത് , മലയാള ഭാഷയെ എങ്ങനെ നശിപ്പിക്കരുത് ' എന്ന കമെന്റും കൂട്ടത്തിൽ ഉണ്ട്. 'പിക്‌ലി പോം' എന്നാണ് ഗാനത്തിന്റെ പേര്. വിശാൽ മിശ്രയും ബേബി റിയ സീപനയും ചേർന്നാണ് ചിത്രം ആലപിച്ചിരിക്കുന്നത്. തമിഴ് സംഗീത സംവിധയകാൻ എസ് താമനാണ് ചിത്രത്തിന്റെ സംഗീത ഒരുക്കിയിരിക്കുന്നത്

തമിഴ്, ഹിന്ദി ഉൾപ്പെടെ മറ്റു സിനിമകിൽ മലയാള ഭാഷയെയും കേരളത്തെയും യഥാർത്ഥത്തിൽ നിന്നും മാറിയാണ് കാണിക്കുന്നത്. ഈ അടുത്ത ഇറങ്ങിയ തമിഴ് ചിത്രമായ വേട്ടയാനിലെ 'മനസ്സിലായോ' എന്ന ഗാനവും, ബേബി ജോണിലെ ഈ ഗാനവും അതിനു ഉദാഹരണം ആണ്. ഇതിനു മുൻപ് ഇറങ്ങിയ തമിഴ് ചിത്രമായ 'നട്ട്പെ തുണൈ 'എന്ന ചിത്രത്തിലെ ഹിപ് ഹോപ് ആദി ഒരുക്കിയ ' കേരള സോങ് ' മറ്റൊരു ഉദാഹരണം ആണ്. കൂടാതെ ഹിന്ദി ചിത്രമായ 'ദി കേരളാ സ്റ്റോറിയിൽ ' കേരളത്തിനെ പറ്റി വളരെ മോശമായ രീതിയിൽ ആണ് കാണിച്ചിരിക്കുന്നത്. കേരളം കാണിക്കാനായി വാഴ ഇലയിൽ ചോറും, കസവ് സാരി ഉടുത്ത മലയാളി പെണ്ണും, കഥകളിയും, വള്ളം കളിയുമാണ് മറ്റു ഭാഷ ചിത്രങ്ങളിൽ ഉപയോഗിക്കുന്നത്.ഇതൊന്നും അറിയില്ലെങ്കിൽ ഒഴിവാക്കികൂടെ എന്നാണ് ആളുകൾ ചോദിക്കുന്നത്.

എന്നാൽ അല്ലു അർജുൻ കേരളത്തിലെ ആരാധകർക്കായി പുഷ്പ 2വിൽ ഉൾപ്പെടുത്തിയ മലയാള വരികൾ ഉള്ള ഗാനത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്.ഭാഷയെ തകർക്കാതെ മലയാളിയെകൊണ്ട് തന്നെ വരികൾ എഴുതിച്ചെന്നും, മലയാളികൾ തന്നെ ഗാനം ആലപ്പിച്ചതിനും സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദിനെ പ്രേക്ഷകർ പ്രശംസിച്ചിരുന്നു.

Related Articles
Next Story