ആന്റണി സമരം വന്നാൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആൾ ; ഇവിടെ ഒരു പ്രശ്നവും ഇല്ല: പ്രതികരിച്ച് ലിസ്റ്റിൻ സ്റ്റീഫൻ

നിർമ്മാതാക്കളുടെ സംഘടനയ്ക്കുള്ളിൽ ഒരു പ്രശ്നവുമില്ലെന്ന് നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ.സിനിമ മേഖലയിലെ തര്‍ക്കത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ട്രഷററും ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്‍റുമായ കൂടിയായ ലിസ്റ്റിൻ സ്റ്റീഫൻ.സിനിമാ സമരം കൂട്ടായതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരുമാനമാണെന്നും എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുത്തിരുന്നുവെന്നും ലിസ്റ്റൻ സ്റ്റീഫൻ പറയുന്നു. എന്ന് രാവിലെ 11 മണിക്ക് കൊച്ചിയിൽ മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ ആണ് നിര്‍മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഈ വിഷയത്തിൽ ച്ചത്.
''നാളെയൊരു സിനിമാ സമരം വന്ന് കഴിഞ്ഞാൽ അതിന്റെ ഏറ്റവും മുന്നിൽ നിൽക്കുന്ന,അസോസിയഷന്റെ എത് തീരുമാനങ്ങൾക്കൊപ്പവും നിൽക്കുന്നയാളാണ് ആന്റണി പെരുമ്പാവൂർ.സുരേഷേട്ടനും ഒരു വ്യക്തിയെ ഉദ്ദേശിച്ച് പറഞ്ഞതല്ല. മലയാള സിനിമയെ സംബന്ധിച്ച് 2024 ഏറ്റവും അധികം ഹിറ്റുണ്ടായ വർഷമാണ്.എന്നാൽ 2025 ആവുമ്പോൾ ബിസിനസ് സാധ്യത കുറഞ്ഞുവരികയാണ്.ഒടിടി, സാറ്റ്ലൈറ്റ് എന്നിവ ഞങ്ങളെ വേണ്ട രീതിയിൽ കാണുന്നില്ലേ എന്ന സംശയം ഞങ്ങൾക്കുണ്ട്'' -ലിസ്റ്റിൻ സ്റ്റീഫൻ പറയുന്നു.
സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്നും അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ജനറൽ ബോഡി യോഗം ചേരാതെ അതിൽ ഉറപ്പ് പറയാൻ സാധിക്കില്ലെന്നാണ് അമ്മ അംഗങ്ങൾ അതിന് മറുപടി നൽകിയതെന്നും ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി.
അതേസമയം, ആന്റണിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വേണ്ടിയിരുന്നില്ല എന്നും പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാമായിരുന്നു .കൂടാതെ ബിസിനസ് നടക്കാൻ പോകുന്ന എമ്പുരാനെ പറ്റി നടത്തിയ പരാമർശങ്ങൾ ഒഴിവാക്കാണ്ടേതായിരുന്നുവെന്ന് സുരേഷ് കുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.
സമരത്തെ അനുകൂലിക്കുന്ന ഒരാളല്ല താൻ. എന്നാൽ, ഒരു സംഘടനയിലെ കൂട്ടായ തീരുമാനമാകുമ്പോള്‍ 100ശതമാനം ആ തീരുമാനത്തോട് യോജിച്ച് പോകേണ്ടിവരും. എന്നാൽ, ജൂണ്‍ മാസത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാൽ തന്നെ അതിന്‍റെ ഇടയിൽ ഒരുപാട് ചര്‍ച്ചകള്‍ നടക്കുമെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.