ബോളിവുഡിൽ ആവേശത്തിലെ ആ റോളിൽ ഏതെങ്കിലും സ്റ്റാറിനെ കാസ്റ്റ് ചെയ്തേനെ: അനുരാഗ് കശ്യപ്

ഇന്ത്യൻ സിനിമയിൽ ഫാൻ ബേസുള്ള സംവിധായകരിലൊരാളാണ് അനുരാഗ് കശ്യപ്. നിരവധി പ്രേക്ഷക- നിരൂപ പ്രശംസകൾ നേടിയ ചിത്രങ്ങളാണ് അനുരാഗ കശ്യപ് കരിയറിലുടനീളം സംവിധാനം ചെയ്തിട്ടുള്ളത്. സംവിധായകൻ എന്നതിലുപരി നടനായും നിർമ്മാതാവായും സിനിമയുടെ പല മേഖലകളിലും സജീവമാണ് അനുരാഗ് കശ്യപ്.

ഇപ്പോഴിതാ ജിതു മാധവൻ- ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആവേശത്തിലെ കാസ്റ്റിംഗിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. “ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ എന്ന മലയാള സിനിമയിൽ പ്രധാനപ്പെട്ട മൂന്ന് വേഷങ്ങൾ ചെയ്തത് മൂന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ പയ്യന്മാരാണ്. ബോളിവുഡ് ആണെങ്കിൽ ആ റോൾ ഏതെങ്കിലും താരങ്ങളെ കൊണ്ട് കുത്തിനിറയ്ക്കും, ഒരു മികച്ച കഥ പറയുന്നതിനപ്പുറം സ്റ്റാർ പവറിലാണ് ബോളിവുഡ് എപ്പോഴും ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് അനുരാ​ഗ് കഷ്യപ് പറഞ്ഞത്.

മാത്രമല്ല ആവർത്തിച്ചുള്ള ഫോർമുലകളുടെ കെണിയിൽ ബോളിവുഡ് എപ്പോഴും വീഴാറുണ്ട്. എന്നാൽ ചില സമയത്ത് ഔട്ട് ഓഫ് ബോക്സായി ഗംഭീര സിനിമകളും നിർമ്മിക്കുന്നുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 12th ഫെയിൽ. ഈ വർഷത്തെ ലാപതാ ലേഡീസ്, കിൽ എന്നീ സിനിമകൾ അത്തരത്തിലുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles
Next Story