വീണ്ടും അഭിമാന നേട്ടത്തിൽ അപർണ്ണ ബാലമുരളി

ദേശീയ അവാർഡിന് ശേഷം വീണ്ടും അഭിമാന നേട്ടത്തിൽ അപർണ്ണ ബാലമുരളി. ഫോബ്‌സ് ഇന്ത്യ പുറത്തിറക്കിയ '30 അണ്ടർ 30' പട്ടികയിൽ എന്റർടെയ്ൻമെൻ്റ് കാറ്റഗറിയിൽ ഇടം നേടിയിരിക്കുകയാണ് അപർണ ബാലമുരളി.ട്ടം. ധനുഷ് സംവിധാനത്തിലൊരുങ്ങിയ തമിഴ് ചിത്രം 'രായൻ', ആസിഫ് അലി നായകനായ 'കിഷ്കിന്ധാകാണ്ഡം' എന്നിവയുൾപ്പെടെയുള്ള സിനിമകളിലെ അഭിനയം പരിഗണിച്ചാണ് അപർണപട്ടികയിൽ ഇടം പിടിച്ചത്.
സമൂഹമാധ്യമത്തിലൂടെ ഫോബ്‌സ് ഇന്ത്യ തന്നെയാണ് അപർണ്ണയുടെ ചിത്രത്തിനൊപ്പം ഈ വാർത്ത പങ്ക് വച്ചത്. ദേശീയ അവാർഡ് ജേതാവായ അപർണ ഇപ്പോൾ അൽപം സരസവും രസകരവുമായ പുതിയ വഴിയിലേക്ക് കടക്കാനൊരുങ്ങുകയാണ്' എന്ന അടിക്കുറിപ്പോടു കൂടിയാണ് ഫോബ്സ് ഇന്ത്യ ചിത്രം പങ്കുവച്ചത്.
2013ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച അപർണ്ണ ബാലമുരളി പിന്നീട് ഒരു സെക്കൻഡ് ക്ലാസ് യാത്രയിൽ വിനീത് ശ്രീനിവാസന്റെ നായികയായെത്തി. എന്നാൽ, അപർണ ശ്രദ്ധിക്കപ്പെടുന്നത് മഹേഷിന്റെ പ്രതികാരത്തിലൂടെയാണ്. തുടർന്നിങ്ങോട്ട് മലയാളത്തിൽ മാത്രമല്ല , തമിഴിലും നല്ല കഥാപാത്രങ്ങൾ ചെയ്യുന്നു. അപർമ്മക്ക് ക്റദേശീയ പുരസ്ക്കാരം നേടി കൊടുത്തതും സൂര്യയുടെ നായികയായി അഭിനയിച്ച സുരറൈ പൊട്ര എന്ന തമിഴ് ചിത്രമാണ്.
എല്ലാ വർഷവും ഫോബ്‌സ് ഇന്ത്യ 30 വയസ്സിന് താഴെയുള്ള പ്രമുഖ വ്യക്തികളുടെ പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്. സംരംഭകർ, ഇൻഫ്ലുവൻസന്മാർ, ഡിസൈനർമാർ, ചലച്ചിത്ര പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്‌തിത്വങ്ങളെയാണ് ഫോബ്സ് ഈ പട്ടികയിലേക്ക് പരിഗണിക്കുന്നത്.
അപർണ്ണക്കു പുറമെ 30 വയസ്സിനു താഴെയുള്ളവരുടെ എന്റർടൈൻമെന്റ് പട്ടികയിൽ
നടൻ രോഹിത് സറഫ്, ഫാഷൻ ഡിസൈനർ നാൻസി ത്യാഗി, കലാകാരനും സംരംഭകനുമായ കരൺ കാഞ്ചൻ, ചെസ്സ് ചാംപ്യൻ ഡി ഗുകേഷ് എന്നിവരും ഇടം നേടിയിട്ടുണ്ട്.