വാനോളം ഉയർന്ന് എ ആർ റഹ്മാനും ആടുജീവിതവും...

ആടുജീവിതത്തിലെ പശ്ചാത്തല സംഗീതത്തിന് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് സ്വന്തമാക്കി എ ആർ റഹ്മാൻ

ബ്ലെസ്സിയുടെ സംവിധാനത്തിൽ 2024ൽ പുറത്തിറങ്ങിയ ചിത്രമാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിലെ നജീബായി ഹൃദയസ്പർശിയായ അഭിനയമാണ് പൃഥ്വിരാജ് കാഴ്ചവെച്ചത്. അതിനോടൊപ്പം തന്നെ എ ആർ റഹ്മാൻ സംഗീതമൊരുക്കിയ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതങ്ങൾക്കും മികച്ച പ്രതികാരമാണ് എങ്ങു നിന്നും ലഭിച്ചത്. മലയാളത്തിലേക്കുള്ള എ ആർ റഹ്മാന്റെ തിരിച്ചു വരവ് കൂടെയായിരുന്നു ഇത്. ദേശിയ സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത അംഗീകാരമാണ് ആടുജീവിതത്തിനെ തേടി എത്തിയിരിക്കുന്നത്. സിനിമയുടെ പശ്ചാത്തല സംഗീതത്തിന് ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡ് (HMMA) സ്വന്തമാക്കിയിരിക്കുകയാണ് എ ആർ റഹ്മാൻ. വിദേശ ചിത്രങ്ങളുടെ പട്ടികയിൽ സ്വതന്ത്ര ചിത്രം എന്ന വിഭാഗത്തിലായിരുന്നു ആടുജീവിതത്തിനു മികച്ച പശ്ചാത്തല സംഗീതത്തിനുള്ള അവാർഡ് ലഭിച്ചിരിക്കുന്നത്. ലോസ് ഏഞ്ചൽസ് വെച്ച് നടന്ന ഗാല സെറിമണിയിൽ ചിത്രത്തിന്റെ സംവിധയകൻ ബ്ലെസി അവാർഡ് ഏറ്റുവാങ്ങി. എ ആർ റഹ്മാന്റെ അഭാവത്തിലായിരുന്നു ബ്ലെസി അവാർഡ് വാങ്ങിയത്.

''ഈ വലിയ അംഗീകാരത്തിന് നന്ദി, എ ആർ റഹ്മാന് വേണ്ടിയാണു ഞാനിവിടെ നിൽക്കുന്നത് . ഒരിക്കൽ കൂടെ എല്ലാവർക്കും നന്ദി''. എന്ന് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംവിധയകൻ ബ്ലെസി പറഞ്ഞു.

അടുത്തിടെ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡിനായുള്ള (HMMA) പട്ടികയിൽ ആടുജീവിതം ഇടം നേടിയിരുന്നു. മികച്ച ഗാനം , വിദേശ ചിത്രങ്ങളുടെ പട്ടികയിൽ മിക്കച്ച പശ്ചാത്തല സംഗീതം എന്നി രണ്ടു നാമനിർദ്ദേശങ്ങളിലും ആടുജീവിതം എത്തിയിരുന്നു. ചിത്രത്തിലെ പെരിയോൺ എന്ന് തുടങ്ങുന്ന ഗാനമാണ് മികച്ച ഗാനം എന്നത്തിലേക്ക് പരിഗണിച്ചത്. റഫീക്ക് അഹമ്മദ് വരികളെഴുതിയ ഗാനം ആലപിച്ചത് ജിതിൻ രാജ് ആണ്. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡുകൾ ഓസ്കാറിന് മുന്നോടിയായുള്ള അവാർഡ് ആയി ആണ് കണക്കാപ്പെടുന്നത്.

Related Articles
Next Story