''സെറ്റിൽ വൈകി എത്തും, മറ്റെല്ലാവരെയും മാറ്റി നിർത്തി, അവസാനം കോടികൾ നഷ്ടം'' നയൻ‌താര -വിഘ്‌നേശ് ശിവനെതിരെ രൂക്ഷ വിമർശനവുമായി ധനുഷ്

നയൻതാരയ്ക്കും വിഘ്‌നേശ് ശിവനുമെതിരെ ധനുഷ് മദ്രാസ് ഹൈ കോടതിയിൽ ഫയൽ ചെയ്ത സിവിൽ കേസിൽ ഇരുവർക്കുമെതിരെ രൂക്ഷമായ വിമർശനങ്ങൾ ആണ് നടത്തിയിരിക്കുന്നത്. ഇരുവർക്കുമെതിരെ നൽകിയ സിവിൽ കേസിലെ സത്യവാങ്മൂലത്തിൽ പറയുന്നത് : വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ 2015 ആണ് 'നാനും റൗഡി താൻ' എന്ന ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് 4 കോടി ബഡ്ജറ്റിൽ ആയിരുന്നു ആരംഭിച്ചത്. നയൻതാരയും വിഘ്‌നേശ് ശിവനും തമ്മിലുള്ള പ്രണയം കാരണം സിനിമയുടെ ചിത്രീകരണം വൈകുകയും കൂടുതൽ പണം തനിക്ക് നഷ്ടമായെന്നും ചിത്രത്തിന്റെ നിർമ്മാതാവായ ധനുഷ് ആരോപിക്കുന്നു.

ഇരുവരും പ്രണയത്തിലായതിനു പിന്നാലെ സെറ്റിൽ വൈകി ആയിരുന്നു എത്തുന്നത്. സെറ്റിൽ മറ്റെല്ലാവരെയും മാറ്റി നിർത്തി വിഘേഷ് ശിവൻ എപ്പോഴും നയൻതാരയ്ക്ക് ഒപ്പമായി. നയൻ‌താര ഉൾപ്പെട്ട രംഗങ്ങൾ വീണ്ടും ചിത്രീകരിക്കുകയും ഇതേ തുടർന്ന് തനിക്ക് നിചയിച്ച ബഡ്ജറ്റിൽ നിന്നും കൂടുതൽ പണം നഷ്ടമായെന്നും ധനുഷ് പറയുന്നു. ഇരുവരും ഒട്ടും പ്രൊഫഷണൽ അല്ലാത്ത രീതിയിൽ ആയിരുന്നു സിനിമ സെറ്റിൽ പ്രവർത്തിച്ചത്.

എന്നാൽ നയൻ‌താര :ബീയോണ്ട് ദി ഫെയറി ടൈൽ എന്ന വിവാഹ ഡോക്യൂമെന്ററിയ്‌ക്കായി ചിത്രത്തിലെ രംഗങ്ങൾ രഹസ്യമായി ആവിശ്യപ്പെട്ട് വിഘ്‌നേശ് ശിവൻ തന്റെ നിർമ്മാണ കമ്പിനിയായ വണ്ടർബാർ ഫിലിംസിന്റെ ഡയറക്ടറിനെ ആണ് വിളിച്ചത്. ദൃശ്യങ്ങൾ ധനുഷ് അറിയാതെ നൽകാൻ കഴിയില്ല എന്ന് കമ്പിനി അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും ധനുഷ് സത്യവാങ്മൂലത്തിൽ പറയുന്നു.

'നാനും റൗഡി താൻ' എന്ന തമിഴ് ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നയൻതാര , ഭർത്താവ് വിഘ്നേഷ് ശിവൻ, ഇവരുടെ നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് എന്നിവർക്കെതിരെയാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തത് .നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ ഡോക്യൂമെന്ററിയായ 'നയൻതാര :ബീയോണ്ട് ദി ഫെയറി ടൈൽ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യൂമെന്ററിയിൽ പകർപ്പവകാശം ലംഘിച്ചെന്ന കാരണത്താൽ ആണ് നിർമ്മാതാവ് കൂടിയായ ധനുഷ് ഹർജി നൽകിയത്. തന്റെ അനുവാദം ഇല്ലാതെ ചിത്രീകരണ രംഗങ്ങൾ ഉപയോഗിച്ചതിൽ 3 സെക്കണ്ടുള്ള വീഡിയോയ്ക്ക് 3 കോടി രൂപ ധനുഷ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ നയൻതാര തുറന്ന കത്തിലൂടെ പ്രതികരിച്ചത് മുതൽ ആണ് ഇരുവരും തമ്മിലുള്ള പോര് ആരംഭിക്കുന്നത്.

Related Articles
Next Story