ആര്യൻ ഖാൻ്റെ സംവിധാന അരങ്ങേറ്റം; തുടക്കം കുറിച്ച് ഷാരൂഖ് ഖാൻ
2025-ലെ നെറ്ഫ്ലിക്സിന്റെ പ്രധാന സീരിസുകളില്‍ ഒന്നാണ് ഇത്
ആര്യൻ ഖാൻ്റെ സംവിധാന അരങ്ങേറ്റം കുറിക്കുന്ന 'ദി ബഡാസ് ഓഫ് ബോളിവുഡ്' ആരംഭിച്ചു. നെറ്റ്ഫ്ലിക്സ് 2025 ഇവൻ്റിൻ്റെ ഭാഗമായി ആണ് പ്രൊജക്റ്റ് ഓൺ ആയത്.2025-ലെ നെറ്ഫ്ലിക്സിന്റെ പ്രധാന സീരിസുകളില്‍ ഒന്നാണ് ഇത് ഷാരൂഖ് ഖാൻ തന്നെയാണ് ടൈറ്റില്‍ പുറത്തുവിട്ടത്. ഇതിന്‍റെ രസകരമായ പ്രമോ വീഡിയോയും നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടുണ്ട്.എസ്.ആർ.കെയും ആര്യനും തമ്മിലുള്ള സൗഹൃദത്തെ വീഡിയോ എടുത്തുകാണിക്കുന്നു.വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്റ്റിനെക്കുറിച്ച് ഷോയുടെ ടീം പറഞ്ഞു, “ബോളിവുഡിൻ്റെ ഗ്ലാമറിന് പിന്നിൽ സിനിമകൾ പോലെ തന്നെ നാടകീയമായ ഒരു ലോകമുണ്ട്-അവിടെയാണ് നെറ്ഫ്ലിസ് സീരീസായ ദി ബഡാസ് ഓഫ് ബോളിവുഡ് ആരംഭിക്കുന്നത്.''ഏതാണ്ട് രണ്ട് കൊല്ലത്തിലേറെയായി ആര്യന്‍ ഖാന്‍ നെറ്റ്ഫ്ലിക്സിനായി ഒരു സീരിസ് ചെയ്യുന്നുവെന്ന വാര്‍ത്ത കേള്‍ക്കുന്നു. സിനിമ രംഗവുമായി ബന്ധപ്പെട്ട കഥയാണ് സീരിസില്‍ പറയുന്നത്.
ബോളിവുഡിന്‍റെ തിളക്കമുള്ള എന്നാല്‍ ചതികുഴികള്‍ ഉള്ള ലോകത്ത് പുറത്ത് നിന്നുള്ള ഒരാളുടെ സാഹസികയും എന്നാല്‍ വികാരതീവ്രവുമായ ഒരു സാഹസിക യാത്രയാണ് സീരിസ് എന്നാണ് നെറ്റ്ഫ്ലിക്സ്
ദ ബഡാസ് ഓഫ് ബോളിവുഡിനെ സിനോപ്സില്‍ വിശേഷിപ്പിക്കുന്നത്. ഗൗരി ഖാൻ നിർമ്മിച്ച ഈ പരമ്പരയുടെ രചന നിർവഹിച്ചത് ആര്യൻ ഖാൻ, ബിലാൽ സിദ്ദിഖി, മാനവ് ചൗഹാൻ എന്നിവർ ചേർന്നാണ്.