മെഡിക്കല്‍ ഫാമിലി ത്രില്ലര്‍ ആസാദി മെയ് ഒമ്പതിന്
ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന ടാഗ് ലൈനോടെയാണ് ഈ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം നല്‍കുന്നതാണ് ഈ പോസ്റ്റര്‍'.

പൂര്‍ണ്ണമായും മെഡിക്കല്‍ ഫാമിലി ജോണറില്‍ നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.മെയ് ഒമ്പതിന് മലയാളത്തിലും തമിഴിലുമായി പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായി ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
ഒരു രാത്രി, ഒരു ജനനം, ഒരു ദൗത്യം എന്ന ടാഗ് ലൈനോടെയാണ് ഈ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം നല്‍കുന്നതാണ് ഈ പോസ്റ്റര്‍'. സെന്‍ട്രല്‍ പിക്ച്ചഴ്‌സ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
ലിറ്റില്‍ ക്രൂഫിലിംസിന്റെ ബാനറില്‍ ഫൈസല്‍ രാജായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ആശുപതിയുടെ പശ്ചാത്തലത്തിലൂടെ നിലനില്‍പ്പിന്റെ , പോരാട്ടമാണ് സംഘര്‍ഷ ഭരിതമായി അവതരിപ്പിക്കുന്നത്. മികച്ച ആക്ഷന്‍ രംഗങ്ങളും, ഇമോഷന്‍ രംഗങ്ങളും ഏറെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.
ശ്രീനാഥ് ഭാസി, ലാല്‍, സൈജുക്കുറുപ്പ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ രവീണാരവിയാണ് നായിക. മാമന്നന്‍ എന്ന സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രത്തിലെ നായികയായി ഏറെ തിളങ്ങിയ നടിയാണ് മലയാളി കൂടിയായ രവീണ 'പത്തുവര്‍ഷത്തെ ഇടവേളക്കുശേഷം വാണിവിശ്വനാഥ് ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയില്‍ സജീവമാകുന്നു.
ടി.ജി. രവി, വിജയകുമാര്‍ (കാപ്പഫെയിം) ഷാബു പ്രൗദിന്‍, രാജേഷ് ശര്‍മ്മ,ബോബന്‍ സാമുവല്‍ മാലാ പാര്‍വ്വതി,, ഫൈസല്‍, ആമി അഭിരാം, ജിലു ജോസഫ്, ഷോബി തിലകന്‍, അബിന്‍ബിനോ , ആന്റെണി ഏലൂര്‍, ആശാ മഠത്തില്‍, അഷ്‌ക്കര്‍ അമീര്‍, തുഷാരഹേമ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സംവിധായകന്‍ സാഗറിന്റേതാണു തിരക്കഥ' ഗാനങ്ങള്‍ - ഹരി നാരായണന്‍. സംഗീതം -വരുണ്‍ ഉണ്ണി, പശ്ചാത്തല സംഗീതം - ഥസല്‍ എ ബക്കര്‍. സനീഷ്സ്റ്റാന്‍ലി യാണു ഛായാഗ്രാഹകന്‍. എഡിറ്റിംഗ് - നൗഫല്‍ അബ്ദുള്ള കലാസംവിധാനം - സഹസ്ബാല. വേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍.
കോസ്റ്റ്യും - ഡിസൈന്‍ - വിപിന്‍ദാസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -സജിത്ത് ബാലകൃഷ്ണന്‍., ശരത് സത്യ, സ്റ്റില്‍സ് - ഷിബിന്‍ പി. രാജ്, വിഗ്‌നേഷ് പ്രദീപ്
കോ-പ്രൊഡ്യൂസേര്‍സ് - റെമീസ് രാജാ. രശ്മി ഫൈസല്‍
എക്സിക്കുട്ടിവ് പ്രൊഡ്യൂസര്‍ - അബ്ദുള്‍ നൗഷാദ് - കിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍,
പ്രൊജക്റ്റ് ഡിസൈനര്‍ - സ്റ്റീഫന്‍ വലിയറ. ഫിനാന്‍സ് കണ്‍ട്രോളര്‍ - അനൂപ് കക്കയങ്ങാട്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടി വ്‌സ് - പ്രതാപന്‍ കല്ലിയൂര്‍ സുജിത് അയണിക്കല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ആന്റെണി ഏലൂര്‍. വാഴൂര്‍ ജോസ്.