നസ്ലെനെ മനസ്സിൽ ധ്യാനിച്ചാണ് ആ ഡയലോഗ് പറഞ്ഞത്: ആസിഫ് അലി

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് അഡിയോസ്‌ അമിഗോ. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ റിലീസായിരുന്നു. ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിൽ നോർത്ത് പറവൂർ സ്ലാങാണ് ആസിഫ് സംസാരിക്കുന്നത്. മലയാളസിനിമയിൽ പ്രോപ്പറായിട്ടുള്ള പറവൂർ സ്ലാങ് സംസാരിക്കുന്നത് തന്റെ അറിവിൽ നസ്‌ലെൻ മാത്രമാണെന്നും നസ്ലനെ മനസിൽ ധ്യാനിച്ചാണ് ഓരോ സീനിലും ഡയലോഗ് പറഞ്ഞതെന്നുമാണ് ആസിഫ് തുറന്നുപറഞ്ഞത്.

"പക്കാ പറവൂർ സ്ലാഗ് പിടിക്കാമെന്നു തീരുമാനിച്ചു. നസ്ലെൻ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് ജീവിതത്തിൽ പരിചയമുള്ള പറവൂരുകാരൻ നസ്ലെനാണ്. അവിടെ സീനിയോറിറ്റിയില്ല. ആ സ്ലാഗ് പിടിക്കുമ്പോഴുള്ള ചെറിയ ചെറിയ ശബ്ദങ്ങളുണ്ട്. അത് കിട്ടാൻ എന്നെ സഹായിച്ചത് നസ്ലെൻ സിനിമകളാണ്. ഒമ്പത് ദിവസത്തോളം എടുത്താണ് ഞാൻ ഈ സിനിമ ഡബ്ബ് ചെയ്തത്," ആസിഫ് പറഞ്ഞു

നവാ​ഗതനായ നഹാസ് നാസർ ആണ് അഡിയോസ് അമിഗോയുടെ സംവിധായകൻ. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷന്റെ പതിനഞ്ചാമത് ചിത്രമാണ് അഡിയോസ്‌ അമിഗോ. അനഘ, വിനീത് തട്ടിൽ ,അൽത്താഫ് സലിം, ഗണപതി, ഷൈൻ ടോം ചാക്കോ എന്നിവരും ചിത്രത്തിലുണ്ട്.

Related Articles
Next Story