ആസിഫ് അലിയുടെ ടിക്കി ടാക്ക റിലീസ് ഡേറ്റ് പുറത്ത്

സംവിധായകൻ രോഹിത് വിഎസും നടൻ ആസിഫ് അലിയും ഒന്നിക്കുന്ന ടിക്കി ടാക്ക നവംബർ 15നു തിയേറ്ററിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. അഡ്‌വെഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലിസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധയകാൻ രോഹിത് വി എസും ഒന്നിക്കുന്ന ചിത്രമാണ് ടികി ടാക്ക.

വാമിഖ ഗബ്ബി, ലുക്മാൻ അവറാൻ എന്നിവരും പ്രധാന ഭാഗങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ ആക്ഷൻ സീക്വൻസുകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. കൂടാതെ, നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്താത്ത കൂടുതൽ അഭിനേതാക്കളുണ്ട്.

അഡിയോസ് അമിഗോ, ലെവൽ ക്രോസ് എന്നിവയാണ് ആസിഫിൻ്റെ ഏറ്റവും പുതിയ റിലീസുകൾ. മറ്റൊരു ചിത്രമായ രേഖാചിത്രത്തിൻ്റെ പോസ്റ്ററിൽ ആസിഫ് അലി അനശ്വര രാജൻ അഭിനയിക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ഹൊറർ ത്രില്ലറിർ ആണെന്നാണ് റിപ്പോർട്ടുകൾ. അനശ്വര രാജൻ ഒരു പ്രേത കന്യാസ്ത്രീയുടെ വേഷത്തിലുംആസിഫ് അലി പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ എത്തിയത്.

Related Articles
Next Story