സൂപ്പർ താരം അല്ലു അർജുന്റെ വീടിന് നേരേ ആക്രമണം
പുഷ്പ 2 വിന്റെ പ്രിവ്യു ഷോയ്ക്കിടെ ഉണ്ടായ തിരക്കിൽപ്പെട്ട് മരിച്ച സ്ത്രീയ്ക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ഒരു സംഘം നടൻ അല്ലു അർജുന്റെ വീട് ആക്രമിച്ചു.ഗേറ്റ് ചാടിക്കടന്നെത്തിയ സംഘം വീടിന് നേരെ കല്ലും തക്കാളികളും എറിഞ്ഞു, ചെടിച്ചട്ടികൾ തല്ലിപ്പൊളിക്കുകയും ചെയ്തു .വീട്ടിലെ സുരക്ഷാ ജീവനക്കാരെയും സംഘം കയ്യേറ്റംചെയ്തു.പത്തോളം പേരാണ് വീട അതിക്രമിച്ചു കയറിയത്. മുദ്രാവാക്യം വിളികളുമായി എത്തിയ സംഘത്തെ പൊലീസ് സ്ഥലത്തെത്തിയാണ് കീഴടക്കിയത് . പുഷ്പ 2 റിലീസിങ് ദിനത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിക്ക് നീതി ഉറപ്പാക്കണമെന്ന മുദ്രാവാക്യം ഉയർത്തിയാണ് സംഘം പ്രതിഷേധിച്ചത്.
പുഷ്പ 2-വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരബാദിലെ സന്ധ്യ തിയേറ്ററിൽ ഉണ്ടായ ഉന്തിലും തള്ളിലും പെട്ടാണ് ഒരു സ്ത്രീ മരിച്ചത്. ഷോയ്ക്കിടെ നടനും സിനിമയിലെ മറ്റ് അംഗങ്ങളും എത്തുമെന്ന വാർത്തയാണ് ആളുകൾ കൂടാൻ കാരണം. സംഭവത്തിൽ അല്ലു അർജുനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.നരഹത്യക്കേസിലെ നടപടിയിൽ മണിക്കൂറുകൾക്കകം ജാമ്യം കിട്ടിയിട്ടും ഒരു രാത്രി അല്ലു അർജുന് ജയിലിൽ കിടക്കേണ്ടി വന്നു. തിക്കിലും തിരക്കിലും പെട്ട് ഗുരുതരമായി പരിക്കേറ്റ രേവതിയുടെ മകൻ തേജ് ഇപ്പോഴും ഹൈദരാബാദ് കിംസ് ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലാണ്.