ആവേശം തെലുങ്ക് റീമേയ്ക്ക് ഒരുങ്ങുന്നു ; രംഗണ്ണ ആവാൻ രവി തേജ

ഈ വർഷം ആദ്യം പുറത്തിറങ്ങി ബ്ലോക്ക് ബസ്റ്ററായ ഫഹദ് ഫാസിലിന്റെ ആവേശം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേപോലെ പ്രെശംസ നേടിയ ചിത്രമാണ്. രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിലും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു. കേരളത്തിൽ മാത്രമല്ല തെലുങ്ക് ഉൾപ്പെടെയുള്ള മറ്റു ഇൻഡസ്‌ട്രികളിലും ആവേശ തിരയായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ ആവേശം തെലുങ്കിലേക്ക് റീമേയ്ക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. തെലുങ്ക് നടൻ രവി തേജയാണ് രംഗണനായി എത്തുന്നത്. 'മാസ്സ് മഹാരാജ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ആവേശത്തിൽ ഫഹദ് ഫാസിലിന്റെ രംഗൻ എന്ന കഥാപാത്രം വളരെ ഹിറ്റായിരിക്കുന്നു. ആരാധകർക്ക് പ്രിയപ്പെട്ട ഫഹദിന്റെ ക്ലാസിക്കായി മാറിയ ഒരു സിനിമയിൽ പുതുമ സമ്മാനിക്കാൻ മാസ്സ് മഹാരാജായ്ക്കു കഴിയുമോ എന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആദ്യം റീമേയ്ക്ക് ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണ പ്രധാന കഥാപാത്രമായി എത്തുമെന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ താരത്തിന്റെ ടീം അംഗങ്ങൾ ഈ കാര്യം നിഷേധിച്ചിരുന്നു.

Related Articles
Next Story