മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിന്റെ അടുത്ത ചിത്രം താമയിൽ ആയുഷ്മാൻ ഖുറാനെയും രശ്‌മിക മന്ഥാനയും

ബോളിവുഡ് താരങ്ങളായ ആയുഷ്മാൻ ഖുറാനെയും രശ്‌മിക മന്ഥാനയും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു, സ്ത്രീ , ഭേഡിയ , മുൻജിയ എന്നി ചിത്രങ്ങൾക്ക് ശേഷം മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിന്റെ അടുത്ത ചിത്രമായാണ് 'താമ ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുന്നത് . ചിത്രത്തിന്റെ പ്രോമോ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. നവാസുദ്ധിൻ സിദ്ധിഖിയും പർവേശ് റാവലും ചിത്രത്തിൽ ഒപ്പം അഭിനയിക്കുന്നു.മുൻജിയ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ശേഷം ആദിത്യ സർപോട്ടർ സംവിധാനം ചെയ്യുന്ന ചിത്രമാണ് താമ. ഈ യൂണിവേഴ്സിലെ മറ്റു ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പ്രണയ ചിത്രമായിക്കും താമ . മഡോകിന്റെ ഏറ്റവും പുതിയ സൂപ്പർ ഹിറ്റ് ചിത്രമായ സ്ത്രീ 2ന്റെ എഴുത്തുകാരനായ നരേൻ ഭട്ടിനോട് ഒപ്പം സുരേഷ് മാത്യു ആന്റൺ ഫ്ലുറ എന്നിവരും ചേർന്നാണ് ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. സ്ത്രീ 2ന്റെ സംവിധയാകൻ അമർ കൗശിക് ചിത്രത്തിന്റെ സഹ നിർമ്മാതാവാണ്. ചിത്രം 2025 ദീപാവലി റിലീസായി തീയേറ്ററുകളിൽ എത്തും. വമ്പയേഴ്സ് ഓഫ് വിജയനഗർ എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര്. പക്ഷെ ചിത്രം ഒദ്യോഗികമായി പ്രെഖ്യാപിച്ചിരുന്നില്ല.

ബോളിവുഡിലെ ആരാധക ഹൃദയം കീഴടക്കിയ ഹിന്ദി ഹൊറർ കോമഡി ചിത്രങ്ങളാണ് മഡോക്ക് സൂപ്പർ നാച്ചുറൽ യൂണിവേഴ്സിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ നാടോടിക്കഥകളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഹൊറർ കഥകളാണ് ഈ യൂണിവേഴ്സിലെ ചിത്രങ്ങൾ.

Related Articles
Next Story