ബേബി ജോൺ ടീസർ ലീക്കായി ; വരുൺ ധവാൻ ആക്ഷൻ ചിത്രം ഡിസംബർ 26ന്

വരുൺ ധവാൻ നായകനാകുന്ന വരാനിരിക്കുന്ന പുതിയ ചിത്രം ബേബി ജോണിന്റെ ടീസർ കഴിഞ്ഞ ദിവസം തിയേറ്ററുകളിലൂടെ റിലീസായിരുന്നു. എന്നാൽ തിയേറ്റർ റിലീസിന് ശേഷം ടീസർ വീഡിയോ ലീക്കാകുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപിക്കുകയായുമായിരുന്നു. അറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് നായകനായ തെരിയുടെ ഹിന്ദി റീമേയ്ക്കാണ് 'ബേബി ജോൺ'. അറ്റ്ലി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. തെറിയുടെ സഹ സംവിധയകനായി പ്രവർത്തിച്ച കാളിശ്വരനാണ് ചിത്രത്തിന്റെ സംവിധയകൻ. ചിത്രത്തിന്റെ ടീസറിനായി ആരാധകർ ആകാംക്ഷാഭരിതരായിരുന്നു.

ടീസർ ലീക്കായതോടെ ആളുകൾ അത് മൊബൈൽ ഫോണുകളിൽ റെക്കോർഡ് ചെയുകയും പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. എന്നാൽ വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് ബേബി ജോൺ ടീസറിന് ലഭിക്കുന്നത്. വരുൺ ധവാന്റെ സ്ക്രീൻ പ്രെസൻസീനും ആക്ഷൻ രംഗങ്ങൾക്കും മികച്ച അഭിപ്രായമാണ് ഉള്ളത്. ചിത്രം ബ്ലോക് ബസ്റ്റർ ആണെന്നും, റിലീസ് ദിവസത്തിനായി കാത്തിരിക്കുകയാണെന്നുമുള്ള കമെന്റുകളാണ് ഇതിനു വരുന്നത്.

തെന്നിന്ധ്യൻ നായികാ കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. കീർത്തിയുടെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ബേബി ജോൺ. വാമിക ഗബ്ബിയും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രം ചെയുന്നുണ്ട് . ജാക്കി ഷറഫാണ് ചിത്രത്തിലെ വില്ലിൻ ആയി എത്തുന്നത്. ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ സൽമാൻ ഖാൻ എത്തുന്നുണ്ട് എന്ന അഭ്യൂഹങ്ങളും സാമൂഹ്യ മാധ്യമങ്ങളിൽ നിലനിപ്പുണ്ട്. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി ഡിസംബർ 26നു എത്തും.

Related Articles
Next Story