ക്യൂട്ട് ലുക്ക് കൊണ്ട് ശ്രദ്ധ നേടി കുഞ്ഞു മറിയം
ജോർജ്ജ് സെബാസ്റ്റ്യൻ്റെ മകളുടെ വിവാഹ തലേന്ന് ഉള്ള ചടങ്ങിൽ പങ്കെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയാണ്.
മമ്മൂട്ടിയുടെ ഒപ്പം ചേർന്ന് ഇപ്പോഴും കേൾക്കുന്ന പേരാണ് ജോർജ് എന്നത്. മമ്മൂട്ടിയുടെ മേക്കപ്പ് ആർട്ടിസ്റ്റും ആണെങ്കിലും അതിലുപരി വലിയ സൗഹൃദവും ഇരുവരിൽ തമ്മിൽ ഉണ്ട്. പേരിനൊപ്പം മമ്മൂട്ടി എന്നുകൂടെ ചേർത്ത് ജോർജ് മമ്മൂട്ടി എന്നാണ് അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ താനെ പേര് നൽകിയിരിക്കുന്നത്. ഇപ്പോൾ മമ്മൂട്ടിയും മകൻ ദുൽഖറിനും കുടുംബാംഗങ്ങൾക്കുമൊപ്പം ജോർജ്ജ് സെബാസ്റ്റ്യൻ്റെ മകളുടെ വിവാഹ തലേന്ന് ഉള്ള ചടങ്ങിൽ പങ്കെടുത്ത വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുകയാണ്. കുടുംബങ്ങൾ മുഴുവൻ എത്തിയ മധുരം വെയ്പ്പ് ചടങ്ങിലെ ചിത്രങ്ങൾ അടക്കം ജോർജ്ജ് സെബാസ്റ്റ്യൻ എക്‌സിൽ പങ്കുവെച്ച ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങൾ വൈറൽ ആണ്.
ജോർജ്ജ് സെബാസ്റ്റ്യന്റെ കുടുംബത്തിനൊപ്പം കല്യാണ പെണ്ണിന്റെ ഇരുവശത്തും ഇരിക്കുന്ന മമ്മൂട്ടിയും ഭാര്യ സുൽഫത്തും ഉള്ള ചിത്രമാണ് ആദ്യത്തേത്. ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും മകൾ മറിയം അമീറയും വധുവിൻ്റെ ഇരുവശത്തും പോസ് ചെയ്യുന്നതാണ് മറ്റൊരു ചിത്രം. ഈ താര കുടുംബം തന്നെയാണ് ചടങ്ങിലെ പ്രധാന ആകർഷണവും.
“സ്‌നേഹവും വെളിച്ചവും അനുഗ്രഹങ്ങളും കൊണ്ട് ചുറ്റപ്പെട്ട ഞങ്ങളുടെ മകൾ സിന്തിയയുടെ മധുര സമർപ്പണ ചടങ്ങ് അടയാളപ്പെടുത്തുമ്പോൾ ഹൃദയം നിറഞ്ഞ സ്നേഹം.”- എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് ജോർജ്ജ് സെബാസ്റ്റ്യൻ കുറിച്ചത്.
എന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ മുഴുവനും ക്യൂട്ട് ലുക്ക് കൊണ്ട് ശ്രദ്ധ നേടിയത് ഡിക്യുവിൻ്റെ മകൾ മറിയമായിരുന്നു. ദുൽഖറിന്റെ മടിയിൽ ഇരിക്കുകയും, ഉപ്പുപ്പ മമ്മൂക്കയുടെ ഒപ്പം കൈ പിടിച്ചു നടക്കുന്ന കുഞ്ഞു മറിയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.