അന്ന് ബച്ചന്റെ കടം 90 കോടി; പഠനം നിർത്തി അഭിഷേക്

താരസിംഹാസനത്തിൽ ഇരിക്കുന്ന കാലത്തും കടക്കെണിയിലേക്ക് വീണുപോയ ചരിത്രമുണ്ട് അമിതാഭ് ബച്ചന്. കരിയറിന്റെ തുടക്കത്തിൽ ബച്ചൻ അഭിനയിച്ച മിക്ക സിനിമകളും ബോക്സോഫീസിൽ പരാജയമായിരുന്നു. ഈ സിനിമകളൊന്നും കാര്യമായ ചലനങ്ങളുണ്ടാക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിരുന്നില്ല. എങ്കിലും സഹനടന്റെ വേഷത്തിലൂടെ ബച്ചൻ സിനിമയിൽ തൻ്റെ സാന്നിധ്യം ഉറപ്പിക്കുകയായിരുന്നു.

താരത്തിൻ്റെ നിർമാണ കമ്പനിയായ അമിതാഭ് ബച്ചൻ കോർപറേഷൻ ലിമിറ്റഡ് ഒരു ഘട്ടത്തിൽ പാപ്പരായിരുന്നു. ഇത് ബച്ചൻ്റെ ജീവിതത്തിൽ വൻ തിരിച്ചടിയുണ്ടാക്കി. ഏകദേശം 90 കോടി രൂപയുടെ കടബാധ്യതയാണ് ഇത് മൂലം താരത്തിനുണ്ടായിരുന്നത്. ഇപ്പോഴിതാ പ്രതിസന്ധി നിറഞ്ഞ ആ കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അഭിഷേക് ബച്ചൻ.

അന്ന് വിദേശത്ത് പഠിക്കുകയായിരുന്ന അഭിഷേക് ബച്ചൻ പഠനം നിർത്തി നാട്ടിലെത്തി. ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള പണംപോലും കണ്ടെത്താൻ അമിതാഭ് ബച്ചൻ വിഷമിച്ചിരുന്ന കാലമായിരുന്നു അത്. ൻ ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന അഭിഷേക് ബച്ചൻ. ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക എങ്ങനെ കണ്ടെത്തണം എന്നറിയാതെ അച്ഛൻ വിഷമിക്കുമ്പോൾ എങ്ങനെ ബോസ്റ്റണിൽ സമാധാനത്തോടെ ഇരിക്കാനാകും? തന്റെ സ്റ്റാഫിന്റെ കൈയിൽനിന്ന് വരെ പണം കടം വാങ്ങിയത് അന്ന് ഭക്ഷണത്തിനുള്ള വക അമിതാഭ് ബച്ചന് കണ്ടെത്തിയിരുന്നത്. അച്ഛനെ പറ്റാവുന്നതുപോലെ സഹായിക്കാമെന്ന ഉദ്ദേശവുമായാണ് അഭിഷേക് ബച്ചൻ അന്ന് പഠനം നിർത്തിയത്.

അന്നത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് അമിതാഭ് ബച്ചനും നേരത്തെ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. കരിയറിലെ ഏറ്റവും മോശം അവസ്ഥയായിരുന്നു അതെന്നും കടം തന്നവർ വീട്ടിൽ വന്ന് അസഭ്യം പറഞ്ഞതും ഭീഷണിപ്പെടുത്തിയതും തനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ലെന്നും ആയിരുന്നു ബച്ചൻ പറഞ്ഞത്.ഇന്ന് 82ാം വയസിലും ചുറുചുറുക്കോടെ ആക്ഷൻ സീനുകൾ ചെയ്യുന്ന തിരക്കിലാണ് ബിഗ് ബി.

Related Articles
Next Story