മലയാള സിനിമയിൽ വിലക്ക് നേരിട്ടു; ഡാൻസിന്റെ പേരിൽ മാറ്റി നിർത്തി: ഷംന കാസിം

സ്‌റ്റേജ് ഷോകളുടെ പേരിൽ മലയാള സിനിമയിൽ താൻ വിലക്ക് നേരിട്ടിരുന്നുവെന്ന് നടി ഷംന കാസിം. വിവാഹശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോൾ മലയാളത്തിൽ അവസരമില്ല എന്നാണ് ഷംന പറയുന്നത്. ദുബായ് അൽ നാഹ്ദ ടുവിൽ ഷംന കാസിം ഡാൻസ് സ്‌കൂൾ എന്ന പേരിൽ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ച് സംസാരിക്കുകയായിരുന്നു ഷംന.

സ്റ്റേജ് ഷോകളുടെ പേരിൽ വലിയ ഒരു സിനിമയിൽ അവസരം നഷ്ടപ്പെട്ടു. ചില സിനിമകളുടെ കരാർ രൂപപ്പെടുത്തുമ്പോൾ തന്നെ രണ്ട് മാസമെങ്കിലും സ്റ്റേജ് ഷോകൾ പാടില്ലെന്ന് നിബന്ധന വയ്ക്കാറുണ്ട്. ഇത്തരം നിർദേശങ്ങൾ തള്ളിക്കളഞ്ഞതാവാം മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിന് കാരണം.

വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോൾ മലയാളത്തിൽ അവസരമില്ല. അന്ന്, അവർ പറയുന്നതു കേട്ട് നൃത്തം വേണ്ടെന്ന് വച്ചിരുന്നെങ്കിൽ ഇന്നു സിനിമയും നൃത്തവും ഉണ്ടാവില്ലായിരുന്നു. എന്നാൽ ‘അമ്മ’ സംഘടനയിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോഴും അമ്മ അംഗത്വം തുടരുന്നുണ്ട്. മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവങ്ങൾ മോശമാണെങ്കിലും, അതെല്ലാം നല്ലതായി മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഷംന കാസിം പറയുന്നത്.

Related Articles
Next Story