വിഘ്‌നേശ് ശിവൻ X അക്കൗണ്ട് ഡിലീറ്റ് ചെയ്തതിന് പിന്നിൽ....
നടി നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവനും ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുന്ന സമയമാണ്. ഇരുവരുടെയും വിവാഹ ഡോക്യുമെന്ററി ആയ 'നയൻതാര: ബീയോണ്ട് ദി ഫെയറി ടെയ്ൽ' പുറത്തിറങ്ങിയതും, അതിൽ നിർമ്മാതാവും നടനുമായ ധനുഷ് പകർപ്പവകാശ ലംഘനം ചൂണ്ടികാട്ടി കേസ് നൽകിയത് വിവാദമായ കാര്യമാണ്.എന്നാൽ കഴിഞ്ഞ ദിവസം വിഘ്‌നേശ് ശിവൻ പാൻ ഇന്ത്യൻ സംവിധായകരുടെ റൗണ്ട് ടേബിൾ ചർച്ചയിൽ പങ്കെടുത്തിരുന്നു. എന്നാൽ ഇതിൽ സംവിധായകൻ പങ്കെടുത്തതിനെ കുറിച്ച് ഒരുപാട് ചർച്ചകൾ X -ൽ നടന്നിരുന്നു. വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ ചിത്രം 2022ൽ ആണെന്നും, പുതിയ ചിത്രമായ ലവ് ഇൻഷുറസ് കമ്പനി പാൻ ഇന്ത്യൻ തലത്തിൽവരുന്ന ചിത്രം അല്ലെന്നുമാണ് X-ൽ നടന്ന ചർച്ച. അതിനാൽ ചർച്ചയിൽ വിഘ്‌നേശിനെ ഉൾപ്പെടുത്തിയത് എന്തിനാണ് എന്നുമുള്ള വിമർശനങ്ങളാണ് ഉയർന്നത്. പിന്നീട് വിഘ്‌നേശിനെതിരെ വിമർശനങ്ങളും ട്രോളുകളും കടുത്തതോടെ ഉയർന്നതിയോടെ X അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുകയായിരുന്നു.എന്നാൽ ഇതിനെ കുറിച്ച് വിഘ്‌നേശ് മറുപടി ഒന്നും നൽകാത്തതിൽ ആരാധകർക്ക് നിരാശ ഉണ്ട്.
അതേസമയം, സംവിധായകനും നടനുമായ പ്രദീപ് രംഗനാഥൻ കൃതി ഷെട്ടി പ്രധാനവേഷത്തിൽ എത്തുന്ന ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി (LIK). സയൻസ് ഫിക്ഷൻ റൊമാന്റിക് കോമഡി ജേർണറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും നിർമ്മാണ കമ്പനിയായ റൗഡി പിച്ചേഴ്‌സ് ആണ്.