''പുരുഷ ലോകത്ത് ഒരു സ്ത്രീയായി നിലനിക്കുക അത്ര എളുപ്പമല്ല, നിങ്ങൾ അതിനെ മറികടന്നു'' : സാമന്തയെ പ്രശംസിച്ച് ആലിയ ഭട്ട്.
സ്ത്രീയ്ക്ക് ശക്തി മറ്റൊരു സ്ത്രീയെന്ന് പറഞ്ഞു സോഷ്യൽ മീഡിയ
അടുത്തിടെ ഹൈദരാബാദിൽ തൻ്റെ വരാനിരിക്കുന്ന ചിത്രമായ 'ജിഗ്ര'യുടെ പ്രമോഷനിടെ ആലിയ ഭട്ട് സാമന്ത റൂത്ത് പ്രഭുവിനോടുള്ള തൻ്റെ ആരാധന പ്രകടിപ്പിച്ചത് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രെദ്ധനേടുകയാണ്. പ്രമോഷണൽ ഇവൻ്റിൽ നിന്നുള്ള ക്ലിപ്പുകൾ വൈറലായതോടെ, ആലിയ സാമന്തയെ എത്രമാത്രം പിന്തുണയ്ക്കുന്നുണ്ടെന്ന് ഉറ്റു നോക്കിയാണ് സൈബർ ലോകം.
“പ്രിയപ്പെട്ട സാമന്ത, നിങ്ങൾ സ്ക്രീനിലും പുറത്തും ഒരു നായകനാണ്. നിങ്ങളുടെ കഴിവിലും, നിങ്ങളുടെ പ്രതിരോധത്തിലും, നിങ്ങളുടെ ശക്തിയിലും എനിക്ക് വളരെയധികം ആരാധനയുണ്ട്. ഒരു പുരുഷൻ്റെ ലോകത്ത് ഒരു സ്ത്രീയാകുന്നത് എളുപ്പമല്ല, പക്ഷേ നിങ്ങൾ അതിനെ മറികടന്നു. നിങ്ങൾ നിങ്ങളുടെ രണ്ട് കാലുകളിൽ ഉയർന്നുനിൽക്കുന്നു, നിങ്ങൾ എല്ലാവർക്കും പ്രചോദനമാണ്. ”പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കാൻ സാമന്ത എത്ര പെട്ടെന്നാണ് സമ്മതിച്ചതെന്ന് ആലിയ വെളിപ്പെടുത്തിയ ഒരു നിമിഷം പ്രത്യേകിച്ചും വേറിട്ടുനിന്നു. "ഞാൻ അവളെ ക്ഷണിച്ചപ്പോൾ അതെ എന്ന് പറയാൻ അവൾക്ക് 6.5 സെക്കൻഡ് മതി" എന്ന് ആലിയ പങ്കുവെച്ചു.
ചടങ്ങിൽ പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസ്, നടൻ റാണ ദഗ്ഗുബതി എന്നിവരും ഉണ്ടായിരുന്നു. ഭാവിയിൽ ഒരു സിനിമയിൽ സാമന്തയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ആലിയ തങ്ങളെ ഒരുമിച്ച് ഒരു പ്രോജെക്ടിൽ കൊണ്ടുവരാൻ സംവിധായകൻ ത്രിവിക്രമിനോട് അഭ്യർത്ഥിച്ചു. ഒരു സ്ത്രീയ്ക്ക് ശക്തി മറ്റൊരു സ്ത്രീയെന്നാണ് വിഡിയോയ്ക്ക് താഴെ വരുന്ന കമെന്റുകൾ. കൂടാതെ പരുപാടിയിൽ പുഷ്പ സിനിമയിലെ 'ഒ ആണ്ടവ ' ഗാനവും ആലിയ പാടിയിരുന്നു.