ബെല്ലംകൊണ്ട സായ് ശ്രീനിവാസ് - ലുധീർ ബൈറെഡ്ഡി ചിത്രം "BSS12" കാരക്റ്റർ പോസ്റ്റർ പുറത്ത്

തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന BSS12 എന്ന് താത്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിലെ കാരക്ട്ടർ പോസ്റ്റർ പുറത്ത്. ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് നിർമ്മാതാക്കൾ അദ്ദേഹത്തിൻറെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്തിറക്കിയത്. മൂൺഷൈൻ പിക്ചേഴ്സിന്റെ ബാനറിൽ മഹേഷ് ചന്ദു നിർമ്മിക്കുന്ന ചിത്രത്തിൻ്റെ 35% ചിത്രീകരണം പൂർത്തിയായി. ശിവൻ രാമകൃഷ്ണൻ അവതരിപ്പിക്കുന്ന #BSS12 ആണ് ബെല്ലംകൊണ്ട സായ് ശ്രീനിവാസിന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രം.

സാഹസികമായ രൂപത്തിലാണ് പോസ്റ്ററിൽ അദ്ദേഹത്തിൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുകാലുകളും സീറ്റിൽ എടുത്ത് വെച്ച് ബൈക്ക് ഓടിക്കുന്ന നിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ കഥാപാത്രം അതിലൂടെ ധീരതയും നിർഭയത്വവും പ്രകടിപ്പിക്കുന്നു. ഈ കഥാപാത്രത്തിന് മുന്നിൽ ഒരു വിശാലമായ താഴ്‌വര വ്യാപിച്ചു കിടക്കുന്നതായും അദ്ദേഹത്തിന് പിന്നിലുള്ള ഒരു കുന്ന് ഭഗവാൻ വിഷ്ണുവിൻ്റെ നമലുവിൻ്റെ രൂപം സ്വീകരിച്ച് ഉഗ്രമായി ജ്വലിക്കുന്നതായും പോസ്റ്ററിൽ കാണാം. സാഹസികതയും തീവ്രമായ ആക്ഷനും നിറഞ്ഞ ഒരു കഥാപാത്രമാണ് ബെല്ലംകൊണ്ട സായ് ശ്രീനിവാസ് ചെയ്യുന്നതെന്ന സൂചനയാണ് പോസ്റ്റർ നൽകുന്നത്. 400 വർഷം പഴക്കമുള്ള ദശാവതാര ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള നിഗൂഢത നിറഞ്ഞ ഈ മിസ്റ്ററി ത്രില്ലറിൽ സംയുക്തയാണ് നായിക.

തിരക്കഥാകൃത്ത്, സംവിധായകൻ-ലുധീർ ബൈറെഡ്ഡി, നിർമ്മാതാവ്- മഹേഷ് ചന്ദു, ബാനർ- മൂൺഷൈൻ പിക്ചേഴ്സ്, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർള, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്, പിആർഒ - ശബരി

Related Articles
Next Story