ഭൂൽ ഭുലയ്യ 3, രണ്ടു ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു : കാർത്തിക് ആര്യൻ

അടുത്തിടെ നടന്ന ഭൂൽ ഭുലയ്യ 3 യുടെ പ്രൊമോഷനിടെ നടന്ന അഭിമുഖത്തിൽ ചിത്രത്തിൽ ഒരുപാട് സർപ്രൈസുകളും ട്വിസ്റ്റുകളും അതേപോലെ ഒട്ടും പ്രതീക്ഷിക്കാത്ത അഥിതി വേഷങ്ങളും കാണുമെന്ന് നടൻ കാർത്തിക് ആര്യൻ പറഞ്ഞു. ദീപാവലി റിലീസായി എത്തുന്ന രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ് ചിത്രമായ 'സിങ്കം എഗൈൻ' ഒപ്പം എത്തുകയാണ് ഹൊറർ കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 3. തൃപ്തി ഡിമ്രി, വിദ്യാബാല, മാധുരി ദീക്ഷിത്, സഞ്ജയ് മിശ്ര, രാജ്പാൽ, യാദവ്, വിജയ് റാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 'തങ്ങൾക്ക് പടം വിജയിക്കാൻ ഗിമ്മിക്കുകളൊന്നും ആവിശ്യമില്ലായെന്നും കഥയെയും സിനിമയെയും കുറിച്ച് നല്ല വിശ്വാസമുണ്ടെന്നും' കാർത്തിക് ആര്യൻ അഭിമുഖത്തിൽ പറയുന്നു. ചിത്രത്തിൽ രണ്ടു ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്തതായും താരം പറയുന്നു. നേരത്തെ അത്തരത്തിൽ പല അഭ്യൂഹങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ നടന്നിരുന്നു. ഇതിനു മറുപടിയായി ആണ് തരാം ഈ കാര്യം സമ്മതിച്ചിരിക്കുന്നത്.

2007 മണിച്ചിത്രത്താഴിന്റെ റീമായ്ക്കായി പ്രിയദർശൻ സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ഭൂൽ ഭുലയ്യ. വിദ്യാബാലൻ, അക്ഷയ് കുമാർ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം വൻ വിജയമായതോടെ 2022ൽ ഭൂൽ ഭുലയ്യ 3 റിലീസ് ചെയ്തിരുന്നു. അതിനു ശേഷമാണ് എപ്പോൾ ഭൂൽ ഭുലയ്യ 3 വരുന്നത്.നവംബർ 1 നു റീലിസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Related Articles
Next Story