യാഥാർത്ഥങ്ങളുടെ 'പിറവി' ; 36 വർഷങ്ങൾ പിന്നിടുന്ന മലയാളത്തിന്റെ മാസ്റ്റർ പീസ് ചിത്രം

പിറവിക്ക് കഥ രചിക്കുകയൂം, ചിത്രം നിർമ്മിക്കുകയൂം ചെയ്തത് കലാകൗമുദിയുടെ മുൻ അസ്സോസിയേറ്റ് എഡിറ്റർ ആയിരുന്ന എസ് ജയചന്ദ്രൻ നായർ ആയിരുന്നു.

1989-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ക്യാമറ ഡി ഓർ - പ്രത്യേക പരാമർശം ഉൾപ്പെടെ 31 അവാർഡുൾ നേടുകയും അതെ വർഷം തന്നെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാർഡും നേടിയ ഒരു മലയാള ചിത്രമുണ്ട് . പിറവി ! ഷാജി എൻ. കരുണ് സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്ത്യയിലെ ദേശീയ അടിയന്തരാവസ്ഥക്കാലത്ത് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന രാജന്റെ അച്ഛൻ പ്രൊഫസർ ടി.വി. ഈച്ചാര വാര്യരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. റിലീസായതോടെ വ്യാപകമായ നിരൂപക പ്രശംസയും നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് മികച്ച സ്വീകാര്യതയും നേടിയ പിറവി റിലീസ് ചെയ്തിട്ട് എന്ന് 36 വർഷം തികയുകയാണ്.

കലാകൗമുദിയുടെ മുൻ അസ്സോസിയേറ്റ് എഡിറ്റർ ആയിരുന്ന, കഴിഞ്ഞ ദിവസം അന്തരിച്ച എസ് ജയചന്ദ്രൻ നായരും, രഘുനാഥ് പാലേരിയും ചേർന്നാണ് പിറവിയുടെ കഥ ഒരുക്കിയത്. മലയാള സിനിമയുമായി നവതരംഗങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന എഴുത്തുകാരനായിരുന്നു എസ് ജയചന്ദ്രൻ നായർ. അന്ന് ഷാജി എൻ കരുൺ എന്ന സംവിധായകന്റെ ആദ്യം ചിത്രമായ പിറവിക്ക് കഥ രചിക്കുകയൂം, ചിത്രം നിർമ്മിക്കുകയൂം ചെയ്തത് എസ് ജയചന്ദ്രൻ നായർ ആയിരുന്നു.

രാഘവ ചാക്യാർക്കും ഭാര്യയ്ക്കും ജനിച്ച രണ്ട് മക്കളിൽ ഒരാളാണ് രഘു. മാതാപിതാക്കളുടെ വിവാഹത്തിൽ വളരെ വൈകി ജനിച്ച രഘു,പ്രായപൂർത്തിയാകുന്നതുവരെ അളവറ്റ ഭക്തിയോടും സ്നേഹത്തോടും കൂടിയാണ് വളർന്നത്.സ്കൂൾ വിദ്യാഭ്യാസംപൂർത്തിയാക്കിയ രഘു വീട്ടിൽ നിന്ന് അകലെയുള്ള ഒരു എഞ്ചിനീയറിംഗ് കോളേജിൽ ഉപരി പഠനത്തിന് പോകുന്നു. തൻ്റെ സഹോദരിയുടെ അർച്ചനയുടെ വിവാഹ നിശ്ചയ പങ്കെടുക്കാൻ എത്താമെന്ന് പറഞ്ഞ രഘു പക്ഷേ എത്തിയില്ല . അച്ഛൻ രാഘവൻ തൻ്റെ മകൻ വരുന്നതിനായി കാത്തിരിക്കുന്നു. ബസ് സ്റ്റോപ്പിലേക്ക് മകന്റെ വരവ് നോക്കിയിരിക്കുന്ന അച്ഛൻ ഒടുവിൽ രഘു വീട്ടിലെത്തുമെന്ന പ്രതീക്ഷയിൽ ദിവസം മുഴുവൻ കാത്തിരിക്കുന്നു. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ രഘുവിനെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഉടൻ തന്നെ അത് പുറത്തുവരുന്നു.

രാഘവൻ തൻ്റെ മകനെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്ത് എത്തുന്നു. എന്നാൽ രഘുവിനെക്കുറിച്ചോ അവൻ എവിടെയാണെന്നോ പോലീസ് അറിഞ്ഞില്ലെന്ന് നടിക്കുന്നു. മാത്രമല്ല, രഘുവിനെ കസ്റ്റഡിയിലെടുത്ത വസ്തുത നിഷേധിക്കുകയും ചെയ്യുന്നു. തൻ്റെ സഹോദരൻ പോലീസ് മർദനത്തിൽ മരിച്ചതാകാമെന്നും എന്നാൽ അച്ഛനോട് പറയാനുള്ള മനസ്സ് ഉണ്ടായിരുന്നില്ലെന്നും രഘുവിൻ്റെ സഹോദരി ഒടുവിൽ മനസ്സിലാക്കുന്നു. രാഘവൻ സാവധാനത്തിൽ യാഥാർത്ഥ്യത്തിൻ്റെ പിടി നഷ്ടപ്പെടാൻ തുടങ്ങുകയും തൻ്റെ കുടുംബം വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാൻ തുടങ്ങുകയും ചെയ്യുന്നതാണ് സിനിമയുടെ കഥ.

പ്രൊഫസർ രാഘവ ചാക്യാർ ആയി അഭിനയിച്ചത് എം . പി . ഭട്ടത്തിരിപ്പാട് എന്നറിയപ്പെടുന്ന പ്രേംജി ആയിരുന്നു. അർച്ചന , രാഹുൽ ലക്ഷ്മൺ, എം ചന്ദ്രൻ നായർ, മുല്ലനേഴി, സുരേന്ദ്രൻ, വി കെ ശ്രീരാമൻ, കെ ഗോപാല കൃഷ്ണൻ, കൊട്ടാര ഗോപാലകൃഷ്ണൻ നായർ, ലക്ഷ്മി 'അമ്മ, ലക്ഷ്മി കൃഷ്ണമൂർത്തി, സാന്താ രാമചന്ദ്രൻ, ലീല അമ്മിണി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

ഈ കഥാപാത്രങ്ങൾ പോലെ തന്നെ പിറവിയിൽ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം കൂടി ഉണ്ട്, മഴ. ചിത്രത്തിൽ എസ് ജയചന്ദ്രൻ നായരും, രഘുനാഥ് പലേരിയും മഴയെ മറ്റൊരു രീതിയിൽ ആണ് കാണിച്ചു തന്നിട്ടുള്ളത്. അന്നുവരെ പ്രേമത്തിന്റെയും, സ്നേഹത്തിന്റെ, ആഘോഷത്തിന്റെയും പര്യായമായ മഴയെ വിരഹത്തിന്റെയും, വേദനയുടെയും നിറവിലാണ് എസ് ജയചന്ദ്രൻ നായർ എഴുതിയത്. സിനിമയിലെ പല സീനുകളിലും മഴ ഒരു കഥാപാത്രമായി വന്നു പോകുകയും, അതൊരു രൂപകമായും പ്രവർത്തിക്കുകയും ചെയ്തു 'പിറവി'യിൽ കഥാപാത്രങ്ങൾ കടന്നുപോകുന്ന ഒരു അടിയൊഴുക്ക് ആണ് മഴ കാണിച്ചു തരുന്നത്. ചാറ്റൽമഴ ആ അച്ഛന്റെ മനസ്സിൻ്റെ ഭാഗമാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച മഴ ഷോട്ടുകൾ ഒന്നെന്നു നിസ്സംശയം പറയാവുന്ന രംഗങ്ങൾ പിറവിയിൽ ഉണ്ട്.


മഴക്കാലത്ത് തന്നെയാണ് പിറവി പൂർണ്ണമായും ചിത്രീകരിച്ചത് . സീനുകൾ എല്ലാം തയാറാക്കി അഭിനേതാക്കളെയും ഒരുക്കി മഴ വരാൻ കാത്തിരിക്കുന്ന കാര്യം ഒരു അഭിമുഖത്തിൽ ഷാജി എൻ കരുൺ പങ്കുവെയ്ക്കുന്നുണ്ട്. മഴ നനഞ്ഞ ഗ്രാമത്തിൽ, രാഘവ ചാക്യാർ ഒരിക്കലും തിരിച്ചുവരാത്ത മകനായ രഘുവിനായുള്ള കാത്തിരിപ്പ് തുടരുന്ന സീനിൽ കാത്തിരിപ്പിന്റെ ബാക്കി പാത്രമായി ആണ് മഴയെ കാണിക്കുന്നത്.

തൻ്റെ മുഖം കൊണ്ട് പോലും പല കാര്യങ്ങളും പറയാതെ പറയാൻ കഴിയുന്ന ഒരു നടൻ്റെ കഴിവ് ഈ സിനിമയുടെ കാസ്റ്റിംഗിൽ നിന്ന് പിറവിക്ക് വളരെയധികം പ്രയോജനം നേടി തന്നിരുന്നു. വളരെ കുറഞ്ഞ സംഭാഷണങ്ങൾ കൊണ്ട് തന്നെ ശക്തമായ പ്രകടനം പിറവിയിൽ ഉണ്ടായിരുന്നു. അഭിനേതാക്കളുടെ കണ്ണുകളിലൂടെ തീക്ഷണമായ പ്രകടനമായിരുന്നു പിറവിയിൽ കൂടുതലും. വാക്കുകളിലല്ല, പ്രകടനത്തിലാണ് കാര്യമെന്നത് സിനിമയിലൂടെ ഷാജി എൻ കരുൺ എന്നസംവിധായകൻ കാണിച്ചു തന്നു.

Related Articles
Next Story