ഒടുവിൽ പിടിയിലായി ബോ'ച്ചേ'!

വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ റിസോർട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്.

അപകീർത്തിപരമായ ദ്വയാർത്ഥ പ്രയോഗം നടത്തിയതിൽ നടി ഹണി റോസ് നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ. വയനാട്ടിലെ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിൽ ഉള്ള റിസോർട്ടിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഒളിവിൽ പോകാനായിരുന്നു ഇയാളുടെ ശ്രെമമെന്നാണ് പോലീസ് പറയുന്നത്. വയനാട്ടിലേക്കുള്ള റിസോർട്ടിലേക്ക് ഇയാൾ മാറിയെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് കൊച്ചി പൊലീസ് വയനാട് പൊലീസിന് വിവരം കൈമാറുകയായിരുന്നു. കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സം​ഘവും എത്തിയാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.

ഇന്നലെയാണ് തന്നെ അപകീർത്തിപ്പെടുത്തി ആളെ ഹണി റോസ് പോലീസിൽ പരാതി നൽകിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത്. അതിനു ശേഷം നദി സാമൂഹ്യമാധ്യമങ്ങളിൽ ബോബി ചെമ്മണ്ണൂരിന്റെ പേര് വെളിപ്പെടുത്തി ഒരു തുറന്ന കത്തും പങ്കുവെച്ചിരുന്നു.

'ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു' എന്നാണ് ഹണി റോസ് ഇട്ട പോസ്റ്റിൽ പറയുന്നത്. പോസ്റ്റിനു പിന്നാലെ

നിരവധി പേരാണ് ഹണി റോസിന് പിന്തുണയുമായി എത്തിയിരിക്കുന്നത് .

Related Articles
Next Story