ബോളിവുഡ് സംവിധായകൻ ഓം പ്രകാശ് മെഹ്‌റയുടെ 'കർണനാകാൻ' സൂര്യ
മഹാഭാരത കഥാപാത്രമായ കർണന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിൽ കർണായി ആണ് സൂര്യ എത്തുക. കർണൻ സൂര്യയുടെ ആദ്യ ഹിന്ദി ചിത്രം കൂടെയായിരിക്കും
ബോളിവുഡ് പ്രശസ്ത സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്‌റ സൂര്യയെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നു എന്ന വാർത്ത കഴിഞ്ഞ വർഷം പുറത്തുവന്നിരുന്നു. എന്നാൽ ചിത്രത്തെപ്പറ്റിയുള്ള മറ്റു വിവരങ്ങൾ ഒന്നും പിന്നീട് പുറത്തു വന്നിരുന്നില്ല. അതിനു പിന്നാലെ ചിത്രം ഉപേക്ഷിച്ചെന്നുള്ള ആരോപണങ്ങൾ തുറന്നിരുന്നു. എന്നാൽ ചിത്രം ഉപേക്ഷിച്ചില്ലന്നും, ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ഉള്ള സൂചനകളാണ് സംവിധായകൻ രാകേഷ് ഓം പ്രകാശ് മെഹ്‌റ ഇപ്പോൾ നൽകുന്നത്.കർണൻ എന്നാണ് തന്റെ സ്വപ്ന ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ഉണ്ടാകുമെന്നും, ഇപ്പോൾ ചിത്രത്തിന്റെ പ്രീ -പ്രൊഡക്ഷൻ നടക്കുവാണെന്നും സംവിധയകാൻ അറിയിച്ചു. രംഗ് ദേ ബസന്തി,ബാഗ് മിൽഖ ബാഗ് ,അക്സ്സ് എന്നി ചിത്രങ്ങളിലൂടെ ശ്രെദ്ധയനായ സംവിധായകൻ ആണ് രാകേഷ് ഓം പ്രകാശ് മെഹ്‌റ.രണ്ടു ഭാഗങ്ങളായി ബിഗ് ബഡ്ജറ്റിലായിരിക്കും ചിത്രം നിർമ്മിക്കുന്നത്. മഹാഭാരത കഥാപാത്രമായ കർണന്റെ പശ്ചാത്തലത്തിൽ പറയുന്ന ചിത്രത്തിൽ കർണായി ആണ് സൂര്യ എത്തുക. കർണൻ സൂര്യയുടെ ആദ്യ ഹിന്ദി ചിത്രം കൂടെയായിരിക്കും. ബോളിവുഡ് നടി ജാൻവി കപൂറായിരിക്കും ചിത്രത്തിൽ നായികയായി എത്തുന്നത്. നവംബർ 14നു എത്തുന്ന സംവിധയകാൻ ശിവയുടെ കങ്കുവയാണ് സൂര്യയുടെ അടുത്ത റിലീസ് ചെയ്യുന്ന ചിത്രം. 350 കോടിയിൽ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 3ഡിയിലായിരിക്കും തിയേറ്ററിൽ എത്തുക. ബോബി ഡിയോൾ വില്ലനായെത്തുന്ന ചിത്രത്തിൽ ദിഷാ പട്ടാണി, ജഗപതി ബാബു, കോവൈ സരള, യോഗി ബാബു എന്നിവർ mattu പ്രേതന വേഷങ്ങളിൽ എത്തുന്നു.