ബോളിവുഡ് ഖാന്മാർ ഒന്നിക്കുന്ന ചിത്രം ഉടൻ : വെളിപ്പെടുത്തി അമീർ ഖാൻ

ബോളിവുഡ് ഇൻഡസ്ട്രി എപ്പോൾ വലിയ ആവേശത്തിലാണ്. ഇൻഡസ്‌ട്രിയിലെ മൂന്ന് ഐക്കണിക് ഖാൻമാരായ ആമിർ ഖാൻ, സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവർ ഒന്നിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുണങ്ങുന്നു എന്ന വാർത്തയാണ് ഇതിനു പിന്നിൽ.വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, മൂന്നുപേർക്കും ഒന്നിക്കാനുള്ള ഒരു മികച്ച തിരക്കഥ ലഭിച്ചിരിക്കുകായണ് എന്ന് നടൻ അമീർ ഖാൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അടുത്തിടെ സൗദി അറേബ്യയിൽ നടന്ന റെഡ് സീ ചലച്ചിത്ര മേളയിൽ പങ്കെടുത്ത അമീർ ഖാനോട് മൂവരും ഒന്നിച്ചുള്ള ചിത്രത്തെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നിരുന്നു. അതിനു മറുപടിയായി ആണ് താരം ഈ ക്രൈം വെളിപ്പെടുത്തിയത്.

"ഏകദേശം ആറുമാസം മുമ്പ്, ഷാരൂഖും സൽമാനും ഞാനും ഒരുമിച്ചായിരുന്നു, ഞങ്ങൾ ഈ ആശയം ചർച്ച ചെയ്തു. നാലൊരു തിരക്കഥ ലഭിച്ചപ്പോൾ ഞാൻ അത് കൊണ്ടുവന്നു, അവരോട് പറഞ്ഞു. ഷാരൂഖും സൽമാനും ഒരുമിച്ച് ഒരു സിനിമ ചെയ്തില്ലെങ്കിൽ അത് നഷ്‌ടമായ ഒരു വലിയ അവസരമായിരിക്കും. അതിനാൽ അത് സംഭവിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ് '' എന്ന് അമീർ പറഞ്ഞു.

ഇതിനു പിന്നാലെ ബോളിവുഡ് സിനിമ ലോകം ചിത്രത്തിന്റെ മറ്റു വിവരങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുയാണ്.ഈ വർഷമാദ്യം ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്ത സമയത്ത് ആമിർ ഖാൻ ഈ കാര്യം പങ്കുവെച്ചിരുന്നു. തങ്ങൾ മൂവരും നിരവധി വർഷങ്ങളായി ഇൻഡസ്ട്രിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ഒരു തവണയെങ്കിലും സ്‌ക്രീൻ സ്‌പേസ് പങ്കിട്ടില്ലെങ്കിൽ പ്രേക്ഷകരോട് ഏറെക്കുറെ അന്യായമാണ് ചെയ്യുന്നത് . താൻ ഇത് സൽമാനോടും ഷാരൂഖിനോടും അറിയിച്ചിട്ടുണ്ട്. അവർക്കും അങ്ങനെ ഒരു ചിത്രം ചെയ്യാൻ താല്പര്യത്തിലാണ്. അതുകൊണ്ട് ശരിയായ കഥയെയും സംവിധായകനെയും കണ്ടെത്തിക്കൊണ്ട് ഇരിക്കുകയാണ് എന്നാണ് അമീർ ഖാൻ പറഞ്ഞത്.

ഷാരൂഖ് ,സൽമാൻ, അമീർ എന്നിവർ അവസാനമായി ഒരു പ്രോജക്റ്റിൽ ഒരുമിച്ച് എത്തിയത് അതിഥി വേഷങ്ങളിലാണ്. ആമിറും സൽമാനും 1994ലെ കൾട്ട് ക്ലാസിക് ആൻഡാസ് അപ്‌ന അപ്‌ന എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു. കുച്ച് കുച്ച് ഹോത്താ ഹേ, ട്യൂബ്‌ലൈറ്റ്, ഏറ്റവും പുതിയ ടൈഗർ 3 എന്നിവയുൾപ്പെടെ നിരവധി ഹിറ്റുകളിൽ ഷാരൂഖും സൽമാനും ഒന്നിച്ചിട്ടുണ്ട്. കൂടാതെ പുതുജിയ പ്രൊജക്റ്റ് ആയ ടൈഗർ v/s പത്താനിലും ഷാരൂഖ് - സൽമാൻ കോംബോ ഒന്നിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുയാണ്.

പ്രോജക്‌റ്റിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും, മൂന്ന് താരങ്ങളുടെയും ആരധകർ ആവേശത്തിലാണ്. എന്നാൽ മൂവരും ഒന്നിക്കുന്ന ഈ വലിയ താര ചിത്രം ആര് സംവിധാനവും നിർമ്മാണവും ചെയ്യുമെന്ന ചോദ്യങ്ങളാണ് ഉയരുന്നത്.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ യൂണിയൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ ആരാധകർ ക്ഷമയോടെ കാത്തിരിക്കുകയാണ്

Related Articles
Next Story