മമ്മൂട്ടിയ്ക്ക് ദേശിയ അവാർഡ് ലഭിക്കാത്തിന് പിന്നിൽ ബോളിവുഡ് മാർക്കറ്റ് ശക്തികൾ : സംവിധായകാൻ ഷാജി എൻ കരുൺ

മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിക്കാത്തത് പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലല്ല മറിച്ച് ബോളിവുഡ് മാർക്കറ്റ് ശക്തികളുമായി ബന്ധപ്പെട്ടതാണെന്ന് സംവിധയാകൻ ഷാജി എൻ കരുൺ. സംവിധായകൻ ഷാജി എൻ കരുൺ സംവിധാനം ചെയ്ത 2010ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് കുട്ടി സ്രാങ്ക്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടി ലഭിക്കുമെന്നു സിനിമ ലോകം ഒന്നടങ്കം പ്രതീക്ഷിച്ചിരുന്നു. എന്നാൽ, മികച്ച ഫീച്ചർ ഫിലിം, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച ഛായാഗ്രഹണം, മികച്ച വസ്ത്രാലങ്കാരം, മികച്ച എഡിറ്റിംഗിനുള്ള പ്രത്യേക ജൂറി അവാർഡ് എന്നിങ്ങനെയുള്ള ദേശീയ അവാർഡുകൾ ചിത്രം നേടിയിട്ടും മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നില്ല.

ബാൽക്കിയുടെ പാ എന്ന ചിത്രത്തിലെ അഭിനയത്തിന് അമിതാഭ് ബച്ചനാണ് ആ വർഷത്തെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്.

എന്നാൽ അന്ന് മാത്രമല്ല അതിനു മുൻപും, ശേഷവും മമ്മൂട്ടിയെ ദേശിയ അവാർഡിൽ നിന്നും ജൂറി ഒഴിവാക്കിയിരുന്നു. നിസാരമായ കാരണങ്ങൾ ആയിരുന്നു വിശദീകരണമായി നൽകിയത്. മമ്മൂട്ടിയുടെ അഭിനയത്തിനോട് കിട പിടിക്കാൻ കഴിയാത്ത പല നടന്മാർക്കുമായിരുന്നു പകരം അവാർഡുകൾ നൽകിയത്. ഇതിൽ കടുത്ത വിമർശങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരിട്ടിട്ടുണ്ട്. എന്നാൽ സംവിധായകൻ ഷാജി എൻ കരുൺ ഈ കാര്യത്തിൽ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

''ഒരു ആക്ടർക്ക് അവാർഡ് ലഭിച്ചാൽ അത് മാർക്കറ്റ് ചെയ്യാൻ എളുപ്പമാണ്. മമ്മൂട്ടിയെ അവാർഡിൽ നിന്നും ഒഴിവാക്കിയത് ഇതേ കാരണത്തിൽ ആണ്. പലപ്പോഴും ഇന്ത്യൻ സിനിമ എന്ന് ഐഡന്റിഫൈ ചെയ്യുന്നത് ബോളിവുഡ് സിനിമകളാണ്. മമ്മൂട്ടിക്ക് അവാർഡ് ലഭിക്കാത്തതിൽ എനിക്കും വലിയ വിഷമം ഉണ്ടായിരുന്നു''.- ഷാജി എൻ കരുൺ പറയുന്നു.

ബോളിവുഡിൽ ചിത്രങ്ങൾ മാർക്കറ്റു ചെയുന്നത് താരത്തിന്റെ പേരിലാണ് അത്കൊണ്ട് അവാർഡ് മാർക്കറ്റിങിന് വേണ്ടി ഒരു ഉപാധിയായി കണക്കാക്കുന്നു.ഇപ്പോൾ ദേശിയ അവാർഡിൽ കാണുന്ന വിമർശങ്ങൾക്കു കാരണം അത് ജഡ്ജ് ചെയ്യുന്ന ജൂറിയുടെ പ്രശ്നം ആണ്. ജൂറിയെ തിരഞ്ഞെടുക്കുന്നതിൽ പ്രശ്നം ഉണ്ടാകും. ജൂറിയുടെ തീരുമാനം കടുത്തതായാൽ അവിടെ ഇത്തരം വിമർശങ്ങൾ ഉണ്ടാകില്ല. അവരുടെ അറിവ് അവാർഡ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമാണെന്നും ഷാജി എൻ കരുൺ നൽകിയ അഭിമുഖത്തിൽ പറയുന്നു.

അതേസമയം, 1990 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ), 1994 (പൊന്തൻ മട, വിധേയൻ), 2000 (ഡോ. ബാബാസാഹെബ് അംബേദ്കർ) എന്നിവയിൽ മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. നാല് വിജയങ്ങളുമായി അമിതാഭ് ബച്ചൻ പട്ടികയിൽ മുന്നിലെത്തിയപ്പോൾ മൂന്ന് വിജയങ്ങളുമായി മമ്മൂട്ടിയും കമൽഹാസനും അജയ് ദേവ്ഗണും ഒപ്പമുണ്ട്.

Related Articles
Next Story