നടി കീർത്തി സുരേഷിനെ 'ദോശ' എന്ന് വിളിച്ച് ബോളിവുഡ് പാപ്പരാസികൾ; ചുട്ട മറുപടി നൽകി താരം

കാലിസ് സംവിധാനം ചെയ്ത ബേബി ജോണിലൂടെ കീർത്തി സുരേഷ് ബോളിവുഡിലേയ്ക്ക് അഗ്രഗേറ്റമ് കുറിച്ചിരിക്കുകയാണ്. മുംബൈയിൽ സിനിമയുടെ പ്രമോഷനിൽ ക്രിസ്മസിന് ആഘോഷങ്ങൾ നടക്കുന്ന വേളയിൽ ഡെനിം വസ്ത്രം ധരിച്ച് കീർത്തി എത്തിയിരുന്നു. ഏതു കണ്ട പാപ്പരാസികളിൽ ഒരാൾ കീർത്തിയെ ദോശ എന്നു വിളിച്ചതിൽ താരം പ്രകോപിതയായി. മനോഹരമായി അലങ്കരിച്ച ഒരു ക്രിസ്മസ് ട്രീക്ക് സമീപം പാപ്പരാസികൾക്കായി കീർത്തി പോസ് ചെയുമ്പോൾ ആയിരുന്നു സംഭവം.

"കീർത്തി ദോസ നഹി, കീർത്തി സുരേഷ്. ഔർ ദോസ മുജെ പസന്ദ് ഹേ (ഇത് കീർത്തി ദോശയല്ല, കീർത്തി സുരേഷാണ്. എനിക്ക് ദോശ ഇഷ്ടമാണ്)" എന്ന് കീർത്തി ഉടൻ പ്രതികരിച്ചു. കീർത്തി എന്നതിന് പകരം കൃതി എന്ന് തന്നെ വിളിച്ച മറ്റൊരു ഫോട്ടോഗ്രാഫറെയും അവർ കൃതി നഹി കീർത്തി എന്ന് തിരുത്തി. സംഭവത്തിൽ താരത്തിന് വളരെയധികം പ്രകോപനം ഉണ്ടായെങ്കിലും , കീർത്തി മുഖത്ത് പുഞ്ചിരി നിലനിർത്തുകയും പോകുന്നതിന് മുമ്പ് പാപ്പരാസികളുമായി വളരെ നല്ല രീതിക്ക് ഇടപഴകുകയും ചെയ്തു.

ഈ മാസമാണ് ആൻ്റണി തട്ടിലുമായി കീർത്തിയുടെ വിവാഹം നടന്നത്. ഗോവയിലെ ഒരു റിസോർട്ടിൽ വച്ചായിരുന്നു വിവാഹം.പരമ്പരാഗത ഹിന്ദു വിവാഹമാണ് ഇരുവരും ആദ്യം നടത്തിയത്. ഇതിനെത്തുടർന്ന് ക്രിസ്ത്യൻ വിവാഹവും നടന്നു. നടൻ വിജയ്, തൃഷ, അറ്റ്ലീ , കല്യാണി പ്രിയദർശൻ, ഐശ്വര്യ ലക്ഷ്മി എന്നിവരുൾപ്പെടെ ഉള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു.

Related Articles
Next Story