മക്കളെക്കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് താരങ്ങൾ

ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ഉൾപ്പടെയുള്ള സെലിബ്രിറ്റികളിൽ പലരും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന ചിത്രങ്ങളിൽ അവരുടെ മക്കളുടെ മുഖങ്ങൾ കാണിക്കാറില്ല. പൊതുവെ അവർ അവരുടെ സ്വകാര്യ ജീവിതം അധികം പരസ്യപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ടു തന്നെ തങ്ങളുടെ മക്കളുടെ സ്വകാര്യതയും അവർ അത്രമാത്രം സംരക്ഷിക്കാൻ ശ്രമിക്കാറുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ വരുമ്പോഴും പങ്കുവെക്കുന്ന ചിത്രങ്ങളിലെല്ലാം തന്നെ കുഞ്ഞുങ്ങളുടെ മുഖങ്ങൾ പരസ്യപ്പെടുത്താതിരിക്കാൻ പലരും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

തങ്ങളുടെ കുഞ്ഞുങ്ങളുടെ പാരന്റിംഗിൽ പ്രത്യേകം ശ്രദ്ധ ചെലുത്താൻ അവർ സമയം കണ്ടെത്താറുണ്ട് . ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു ഇന്റർവ്യൂവിൽ തങ്ങളുടെ മക്കൾക്ക് നൽകുന്ന പാരന്റിംഗിനെകുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും, അനുഷ്‌കാശർമ്മയും.

കുഞ്ഞുങ്ങളെ ചിട്ടയായി വളർത്തണമെന്നാണ് അനുഷ്കയുടെ അഭിപ്രായം. ആ ചിട്ട ഭക്ഷണകാര്യത്തിൽ മാത്രമല്ല ജീവിതത്തിലും ഉണ്ടാകണമെന്ന് അനുഷ്ക പറയുന്നു. കുഞ്ഞുങ്ങൾ മാതാപിതാക്കളെക്കണ്ടാണ് പഠിക്കുന്നതെന്ന് പറഞ്ഞ അനുഷ്ക

താനും ഭർത്താവ് വീരാട് കോഹ്‌ലിയും തങ്ങളുടെ മക്കൾക്ക് വേണ്ടി ദിനചര്യ മാറ്റിയെടുത്തു എന്ന് പറയുന്നു.

"മകൾ വാമികയ്ക്ക് നേരത്തെ ഭക്ഷണം കഴിക്കുന്നശീലമുള്ളതിനാൽ അത്താഴം ഞങ്ങൾ 5.30-ന് കഴിക്കും. ആദ്യം ഈ രീതിയോട് പൊരുത്തപ്പെടാൻ പ്രായസമുണ്ടായിരുന്നു. പിന്നാലെയാണ് അത്താഴം നേരത്തെ കഴിക്കുന്നതിൻറെ ഗുണങ്ങൾ മനസിലാക്കിയത്. മികച്ച ഉറക്കം കിട്ടാനും ഓർമ്മ കുറവ് പരിഹരിക്കാനുമെല്ലാം ഇത് സഹായിക്കും".

മക്കളുടെ മുന്നിൽ മികച്ച മാതാപിതാക്കളാകാൻ ശ്രമിക്കാറില്ലെന്ന് പറഞ്ഞ അനുഷ്ക അവരുട മുന്നിൽ വച്ച് ശരി തങ്ങൾ തെറ്റുകളെ കുറിച്ചും സംസാരിക്കാറുണ്ടെന്ന് പറയുന്നു. വാമികയെ കൂടാതെ അകായ് എന്ന മകനുമുണ്ട് ഇരുവർക്കും. കുഞ്ഞുനാളിൽ തങ്ങളുടെ അച്‌ഛനും അമ്മയും നല്ല ഭക്ഷണം തയാറാക്കി നൽകി. അതിന്റെ രുചി ഇപ്പോളും നാവിൻ തുമ്പിലുണ്ട്. സമയം കിട്ടുമ്പോൾ താനും കോലിയും മക്കൾക്കായി ഭക്ഷണം തയാറാകാറുണ്ടെന്നും അനുഷ്ക പറഞ്ഞു.

കുട്ടികൾ മാതാപിതാക്കളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നവരല്ലെന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്. അഭിഷേഖ്‌ ബച്ചന്റെയും ഐശ്വര്യ റായിയുടെ മകൾ ആരാധ്യയ്ക്ക് 13 വയസ്സാണ് പ്രായം. തന്റെ മകളെ വളർത്തുന്നതിനെക്കുറിച്ച് ദേശിയാ മാധ്യമങ്ങളോട് സംസാരിച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ. കുട്ടികൾ വളരെ വേഗത്തിലാണ് വളരുന്നതെന്നും തന്റെ തലമുറയെ പോലെ മാതാപിതാക്കളുടെ നിർദ്ദേശങ്ങളെ ചോദ്യം ചെയ്യാതെ അതേപടി അനുസരിക്കുകയല്ല ഇപ്പോഴത്തെ തലമുറ ചെയ്യുന്നതെന്നും പറഞ്ഞ അദ്ദേഹം, ഇപ്പോഴത്തെ കുട്ടികൾ മാതാപിതാക്കൾ നൽകുന്ന നിർദേശങ്ങൾക്ക് പിന്നിലെ കാരണവും തേടാറുണ്ടെന്ന് പറയുന്നു. എല്ലാത്തിനും ശരിയായ ഉത്തരം നൽകാൻ മുതിർന്നവർക്ക് സാധിക്കില്ലെന്ന് കുട്ടികൾക്കറിയാവുന്നത് കൊണ്ട് തന്നെ ഗൂഗിളിനെ ആശ്രയിച്ചാണ് സംശയങ്ങൾ തീർക്കുന്നതെന്നും അഭിഷേകച്ചൻ പറയുന്നു.

അച്ഛന്റെ സഹോദരിയാണ് ശ്വേതാ ബച്ചൻ. അവർ അവരുടെ മക്കൾക്ക് 10 വയസുള്ളപ്പോൾ മൊബൈൽ ഫോൺ വാങ്ങി നൽകിയതിനെ അഭിഷേക് ബച്ചൻ ചോദ്യം ചെയ്തു. എന്നാൽ സഹോദരി തിരിച്ച് അഭിഷേക് ബച്ചനോട് ചോദിച്ചത്. പിതാവായ അമിതാബച്ചന് ഫോൺ കിട്ടിയ പ്രായത്തിനേക്കാൾ മുന്നേ തന്നെ

അഭിഷേക് തലമുറയിലെ കുട്ടികൾക്ക് ഫോൺ ഉപയോഗിക്കാൻ കഴിഞ്ഞില്ലേ എന്നതാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കുട്ടികൾക്ക് പഴയ തലമുറയെക്കാൾ പെട്ടെന്ന് മൊബൈൽ ഫോൺ നൽകുന്നതിന് കുറ്റം പറയാൻ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതിവേഗം കുട്ടികൾക്ക് വിവരങ്ങൾ ഇതിലൂടെ ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മാതാപിതാക്കൾ തയാറാകണമെന്നും അഭിഷേക് ബച്ചൻ പറഞ്ഞു.

Related Articles
Next Story